ഇന്നലെ ലോകായുക്ത വിധി പറയാതെ കോടതി കേസ് വിശാല ബഞ്ചിന് വിട്ടിരുന്നു. ഇത് തങ്ങൾക്ക് ലഭിച്ച ക്ലീൻ ചിറ്റായാണ് ഇടതുപക്ഷം പ്രചരിപ്പിക്കുന്നത്. ഇതിനെ പല വിധത്തിലാണ് പ്രമുഖ നേതാക്കൾ ന്യായീകരിക്കുന്നത്. മുൻ മന്ത്രി കെ.ടി ജലീലിന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പിൽ കോൺഗ്രസ് ഭരണകാലത്തെ ദുരിതാശ്വാസ നിധിയിൽ നടന്ന അഴിമതികൾ എണ്ണി പറയുകയാണ് പോസ്റ്റിൽ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അർഹതപ്പെട്ടവർക്കാണ് സഹായം നൽകുന്നതെന്നും അല്ലാതെ പാർട്ടി നോക്കിയല്ലെന്നുമാണ് കെ.ടി ജലീൽ പറയുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് മുൻ എംഎൽഎ ലീഗ് നേതാവ് കളത്തിൽ അബ്ദുല്ലക്ക് ചികിത്സയ്‌ക്കായി 20 ലക്ഷം അനുവദിച്ചെന്നും, സുനാമി ഫണ്ടിൽ നിന്ന് പുഴ പോലും ഇല്ലാത്ത പുതുപള്ളിയിൽ ചിലവാക്കിയെന്നും മുൻ മന്ത്രി
മുൻ മന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ മരണത്തെ തുടർന്ന് മകൻ ഡോ: എം.കെ മുനീറിനെ ബാഗ്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ നിന്ന് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലേക്ക് തുടർ പഠനത്തിന് സൗകര്യമൊരുക്കിയതും പോക്കറ്റ് മണി നൽകിയതും സി.എച്ചിന്റെ ഭാര്യക്ക് പെൻഷൻ നൽകിയതമെല്ലാം ദുരിതാശ്വാസ നിധിയിൽ നിന്നാണ്. അല്ലാതെ ഇതൊന്നും അരുടെയും വീട്ടിൽ നിന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
മുൻ വിഷയങ്ങളിൽ പ്രശ്‌നം കാണാത്തവർ ഇവിടെയും ശ്രദ്ധിക്കേണ്ട എന്നാണ് ജലീലിന്റെ വാദം. അന്നൊന്നുമില്ലാത്ത ‘ചൊറിച്ചിൽ’ ഇപ്പോൾ വേണ്ടെന്നും ഉണ്ടായിട്ടുണ്ടെങ്കിൽ അതങ്ങ് സഹിച്ചപോരെയെന്നും തങ്ങൾക്ക് വേറെ പണിയുണ്ടെന്നും ‘പാണ്ടൻ നായുടെ പല്ലിന് ശൗര്യം, പണ്ടേ പോലെ ഫലിക്കുന്നില്ല’ എന്നുമാണ് ജലീൽ പോസ്റ്റിൽ പറയുന്നു.
കെ.ടി ജലീൽ ഫേസബുക്കിൽ പങ്കുവെച്ച പോസ്റ്റിന്റെ പൂർണ്ണരൂപം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അർഹതപ്പെട്ടവർക്കേ സഹായം കൊടുത്തിട്ടുള്ളൂ. UDF ഉം LDF ഉം BJP യും നോക്കിയല്ല CMDRF ൽ നിന്ന് പണം അനുവദിക്കുന്നത്. ഒന്നാം പിണറായി മന്ത്രിസഭ തന്നെയാണ് മുൻ എം.എൽ.എയും ലീഗ് നേതാവുമായ കളത്തിൽ അബ്ദുല്ലക്ക് ചികിൽസക്കായി 20 ലക്ഷം അനുവദിച്ചത്. കടലോരത്ത് സുനാമി ദുരന്തങ്ങൾക്ക് ഇരയായവർക്ക് വിതരണം ചെയ്യേണ്ട സുനാമി ഫണ്ട് ഒരു “പുഴ” പോലുമില്ലാത്ത കോട്ടയത്തെ പുതുപ്പള്ളിയിലെ നൂറുകണക്കിന് ആളുകൾക്കായി കോടികൾ വാരിക്കോരി നൽകിയപ്പോൾ ഈ ഹർജിക്കാരനും മാധ്യമങ്ങളും എവിടെയായിരുന്നു? തെരഞ്ഞെടുപ്പ് ലാക്കാക്കി പുതുപ്പള്ളിക്കാർക്ക് യഥേഷ്ടം പണം കൊടുത്തത് അന്നത്തെ UDF മുഖ്യമന്ത്രിയുടെ തറവാട്ടിൽ നിന്നെടുത്തിട്ടല്ല. ജനങ്ങളിൽ നിന്ന് ശേഖരിച്ച സുനാമി ഫണ്ടിൽ നിന്നാണെന്നോർക്കണം.
സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ മരണത്തെ തുടർന്ന് മകൻ ഡോ: എം.കെ മുനീറിനെ ബാഗ്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ നിന്ന് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലേക്ക് തുടർ പഠനത്തിന് സൗകര്യമൊരുക്കി കൊണ്ടുവന്നതും പഠനം തീരുന്നത് വരെ പോക്കറ്റ് മണി നൽകിയതും സി.എച്ചിന്റെ ഭാര്യക്ക് പെൻഷൻ നൽകിയതും അന്നത്തെ UDF മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്നെടുത്തിട്ടല്ല. എല്ലാം ഏത് സർക്കാരിന്റെ കാലത്താണെങ്കിലും പൊതുഖജനാവിൽ നിന്നാണ് അനുവദിച്ചത്. ഭാവിയിലും അങ്ങനെത്തന്നെയാകും. അന്നൊന്നുമില്ലാത്ത “ചൊറിച്ചിൽ” രാമചന്ദ്രൻ നായരുടെയും ഉഴവൂർ വിജയന്റെയും കുടുംബത്തെ സഹായിച്ചപ്പോൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതങ്ങ് സഹിച്ചേര്. ഞങ്ങൾക്ക് വേറെ പണിയുണ്ട്.
”പാണ്ടൻ നായുടെ പല്ലിന് ശൗര്യം, പണ്ടേ പോലെ ഫലിക്കുന്നില്ല”
All reactions:
1.5K1.5K
370 comments
287 shares
Like
Comment
Share
Comments