പ്രിയങ്ക ചോപ്രയുടെ നാട് ആദ്യമായി കണ്ട് മകൾ മാല്‍തി മേരി ചോപ്ര ജൊനാസ്. ഭർത്താവ് നിക്ക് ജോനസും മകൾ മാൽതിക്കുമൊപ്പം കഴിഞ്ഞ ദിവസമാണ് പ്രിയങ്ക മുംബൈ വിമാനത്താവളത്തിലെത്തിയത്. അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങിനാണ് മൂവരും ഇന്ത്യയിലെത്തിയ ശേഷം ആദ്യമായി പങ്കെടുത്തത്.
പിങ്കും മജന്ത നിറവും ചേര്‍ന്ന കോഓര്‍ഡ് സെറ്റായിരുന്നു പ്രിയങ്കയുടെ വേഷം.
പോപ്പ് ഗായകനായ ഭര്‍ത്താവ് നിക്ക് ജൊനാസ് ഡെനിം ജീന്‍സും നേവി ബ്ലൂ ഹൂഡിയുമാണ് ധരിച്ചിരുന്നത്.
വെള്ളിയാഴ്ച രാത്രി അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഗ്ലാമറസ് ലുക്കിലാണ് പ്രിയങ്ക നിക്ക് ജൊനാസിനൊപ്പം എത്തിയത്. സുതാര്യമായ, ഡീപ് നെക്ക് സില്‍വര്‍ ഗൗണായിരുന്നു പ്രിയങ്കയുടെ വേഷം.
കസിൻ സിസ്റ്ററും ബോളിവുഡ് നടിയുമായ പരിണീതി ചോപ്രയുടെ വിവാഹത്തിലും പ്രിയങ്കയും കുടുംബവും പങ്കെടുക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയും പരിണീതി ചോപ്രയും തമ്മിലുള്ള വിവാഹം ഉടനേയുണ്ടാകുമെന്ന സൂചനകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
Comments