ദുരിതാശ്വാസനിധി തട്ടിപ്പ് കേസ് വിധി പറയാതെ വിശാല ബെഞ്ചിലേക്ക് വിടാൻ ഇന്നലെ തീരുമാനമുണ്ടായി. ഈ സാഹചര്യത്തിൽ ഇനി കേസ് കേൾക്കാൻ നിയമിതനാകുന്ന ഉപലോകായുക്ത ബാബു മാത്യു പി ജോസഫിനെതിരെ കടുത്ത ആരോപണം ഉന്നയിക്കുകയാണ് മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ മകൾ ആശ ലോറൻസ്.
ലോകായുക്ത വിധി അട്ടിമറി വാർത്തകൾ അറിഞ്ഞവർ ഉപലോകായുക്തയുടെ വിധിക്കായി കാത്തിരിക്കുന്നവർ ഇതും കൂടി അറിയണമെന്നാണ് ആശ ലോറൻസ് പറയുന്നത്. എംഎം ലോറൻസിന്റെ സഹോദരിയുടെ മകൻ സിപിഎം സർക്കാറിനും പിണറായി വിജയനും എതിരായി എന്തെങ്കിലും വിധിക്കുമോ എന്നും ഇതേ ഉപലോകായുക്തയുടെ, ബാബു മാത്യു പി ജോസഫിന്റെ അനന്തരവൻ ഗവൺമെന്റ് പ്ലീഡർ സ്ഥാനത്തിന് വേണ്ടി ശ്രമിക്കുമ്പോൾ ഇതൊന്നും നടക്കില്ലെന്നാണ് അറിയില്ലെ എന്നാണ് ആശ ലോറൻസ് ചോദിക്കുന്നത്.
മനസിലായില്ലേ കാര്യങ്ങൾ എന്നും അന്തർധാര അന്തർധാര
ആശ ലോറൻസ് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച് പോസ്റ്റ് :
Justice Babu Mathew P Joseph
മുൻ ഹൈകോടതി ജഡ്ജി
ഇപ്പോഴത്തെ ഉപലോകായുക്ത
ഇയാൾ എന്റെ അപ്പൻ എം എം ലോറൻസിന്റെ സഹോദരിയുടെ മകൻ
ഇയാളെ കുറിച്ച് ഞാൻ ഇതിന് മുൻപും എഴുതിയിട്ടുണ്ട്
3-4 വയസ്സ് മാത്രമുണ്ടായിരുന്ന Abi ടെ ( ഇക്കഴിഞ March 22 ന് പോയി ) കൈ പിടിച്ച് ഒടിക്കാൻ ശ്രമിച്ച ആളാണ്
Vaccation ന് അമ്മാവന്റെ വീട്ടിൽ വിരുന്ന് വന്നിട്ട് അമ്മാവന്റെ മകന്റെ കൈ പിടിച്ചു പിരിച്ച് ഒടിക്കാൻ ശ്രമിക്കുന്നത് എന്റെ അമ്മ Abi ടെ അമ്മ നേരിൽ കണ്ടു
ഏത് അമ്മ സഹിക്കും ആ കാഴ്‌ച്ച ?
അമ്മ അന്ന് ഇയാളെ ഇയാളുടെ വീട്ടിലേയ്‌ക്ക് പറഞ്ഞു വിട്ടു.
ഇയാൾ വക്കീലായി
Practice തുടങ്ങിയ കാലം
ഒരു ദിവസം വീട്ടിൽ കയറി വന്നു
” അമ്മായി അമ്മായിയുടെ കുടുബത്തിൽ എത്ര സ്വത്തുണ്ട് എവിടെ ഒക്കെ …?
അമ്മായിക്ക് എന്തൊക്കെ തന്നു?
ചോദ്യങ്ങൾ ആണ് വക്കീൽ വക !
അന്ന് രാത്രി അമ്മ അപ്പനോട് നല്ല വഴക്കായിരുന്നു
അമ്മ അപ്പനോട് പറഞ്ഞു
” മേലിൽ അവൻ എന്റെ സ്വത്തിന്റെ കണക്കും ചോദിച്ച് വന്നേക്കരുതെന്ന് പറഞേക്കണം അവനോട്
അവനാരാ എന്റെ സ്വത്തുക്കളുടെ കണക്ക് ചോദിയ്‌ക്കാൻ
അവനോട് അവന്റെ അമ്മടെ സ്വത്തിന്റെ കണക്ക് അന്വേഷിയ്‌ക്കാൻ പറയണം
”
പിന്നീട് ഇയാൾ ഒരിക്കലും ” അമ്മായിടെ കുടുംബ സ്വത്ത് ” അന്വേഷിച്ച് വന്നിട്ടില്ല .
ഇയാൾ തൃശ്ശൂർ ജില്ല ജഡ്ജി ആയിരുന്നപ്പോൾ Abi യും ഭാര്യയും രഹസ്യമായി( അമ്മയോട് പറയാതെ) അവിടെ പോയി താമസിച്ചു
അമ്മ അറിഞ്ഞിരുന്നുവെങ്കിൽ സമ്മതിക്കില്ലായിരുന്നു.
തിരിച്ച് വന്ന് കഴിഞ്ഞ Abi ടെ സ്വഭാവത്തിൽ ഭയങ്കര മാറ്റമായിരുന്നു
അമ്മയ്‌ക്ക് അപ്പനെ സംശമായിരുന്ന കാര്യമൊക്കെ ഞാൻ എഴുതിയിട്ടുണ്ടല്ലോ
അതൊക്കെ കഴിഞ കാലത്തെ ദുസ്വപ്നങ്ങൾ ആയി മാറി ശാന്തമായിരുന്ന സമയത്ത് പഴയ സംശയ രോഗം കുത്തി പൊക്കി
അമ്മയെ വീണ്ടും മാനസിക രോഗി ആക്കി എടുക്കാൻ ഉള്ള ക്രൂരമായ ഗൂഡാലോചന കഴിഞ്ഞാണ് Abi തൃശ്ശൂരിൽ നിന്ന് വന്നത്.
അമ്മയുടെ പേരിലുള്ള സ്വത്തുക്കൾ എനിക്ക് തരുമോന്ന സംശയം ഉണ്ടായിരുന്നു അങ്ങിനെ തന്നാൽ “മാനസിക രോഗി പട്ടം” ചാർത്തി അതില്ലാതാക്കനുളള നിയമ ഉപദേശം കൊടുത്തത് ഇയാളാണ്.
ഇയാളുടെ അനന്തിരവൻ ആണ് Adv Arun Antony
CPIM Member എന്റെ അപ്പന്റെ Fb കൈകാര്യം ചെയ്തിരുന്ന ഇവനാണ് അപ്പൻ പോലും അറിയാതെ അപ്പന്റെ പേരിൽ എന്നെ തള്ളി പറഞ് Post ഇറക്കിയതും ചാനലുകൾ , പത്രങ്ങൾ ആഘോഷമാക്കിയതും
അപ്പൻ ചോദിച്ചിട്ട് പോലും അവൻ Password കൈമാറിയില്ല
അപ്പന്റെ Bank Account ൽ നിന്ന് Cash കട്ടെടുത്തു
അപ്പന്റെ വാച്ചുകൾ പുസ്തകങ്ങൾ മറ്റു പരിതോഷകങ്ങൾ ഈ അലവലാതി ARUN ANTON Y യും അവന്റെ അമ്മ NIRMALA ANTONY യും ചേർന്ന് കട്ടെടുത്തു
അപ്പൻ ചോദിച്ചിട്ടും കൊടുത്തില്ല !
കുറെ വർഷങ്ങൾ അപ്പനെ ഇടം വലം കൊണ്ട് നടന്നത് Babu Mathew P Joseph ഉം അപ്പന്റെ അനിയൻ MM Mathew ഉം കൂടി ആയിരുന്നു.
Babu Mathew Judge ആയപ്പോൾ
ആ ജോലി Arun Antony എന്ന അലവലാതി ഏറ്റ് എടുത്തു.
ഈ Arun Antony യെ GP ആക്കാൻ വേണ്ടി CPIM ജില്ല സെക്രട്ടറി C N MOHANAN നീക്കം നടത്തിയത് M M LAWRENCE ന്റെ മൂത്ത മകൻ
Adv M LSajeevan ന്റെ പേര് GP List ൽ നിന്ന് മാറ്റി കൊണ്ടാണ്
അപ്പൻ ആ തീരുമാനം എതിർത്തത് കൊണ്ടാണ് മകനെ
ML Sajeevan നെ പിന്നീട് SGP ആക്കിയത്
Sajeevan ന്റെ ഓഫിസിൽ നിന്ന് ARUN ANTONY യെ Sajeevan പുറത്താക്കുകയും ചെയ്തു.
ലോകായുക്ത വിധി അട്ടിമറി വാർത്തകൾ അറിഞവർ
ഉപലോകായുക്തടെ വിധിക്കായി കാത്തിരിക്കുന്നവർ
ഇതും കൂടി അറിയുക
CPIM ന്റെ മുതിർന്ന നേതാവായ
Comrade MM LAWRENCE ന്റെ സഹോദരി മകൻ
CPIM സർക്കാറിന് അതും പിണറായി വിജയന് എതിരായി വിധിക്കുമോ
അതും ഇതേ ഉപലോകായുക്തടെ
Babu Mathew P Joseph ന്റെ അനന്തരവനെ Govt Pleader സ്ഥാനത്തിന് വേണ്ടി ശ്രമിക്കുമ്പോൾ
ഇതിനകം ആക്കി കഴിഞിരിക്കാനും സാധ്യത ഉണ്ട്
CPIM ജില്ല സെക്രട്ടറി ആണ് എറണാകുളം ജില്ലയിലെ സ്ഥാനം വേണ്ടവരെ തിരഞെടുക്കുന്നത്.
ജില്ല സെക്രട്ടറി മോഹനൻ തമ്പ്രാൻ List തിരോന്തരേത്തക്ക് വിടും
അവിടെ അതിലും വല്യ തമ്പ്രാക്കൾ List ലെ പേരുകൾക്ക് അവസാന തീരുമാനം എടുക്കും !
മനസിലായില്ലേ കാര്യങ്ങൾ
അന്തർധാര അന്തർധാര
വഴിപാട് ചീട്ടാക്കേണ്ടവർ ക്യൂ പാലിക്കുക
ഇടിച്ച് കയറരുത്
Comments