തിരുവനന്തപുരം: ഗാവ് ഗാവ് ചലോ, ഘർ ഘർ ചലോ അഭിയാന്റെ ഭാഗമായി പിന്നാക്ക ജനവിഭാഗങ്ങൾക്ക് കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ പ്രചരിപ്പിച്ചുകൊണ്ട് എല്ലാ ഗ്രാമങ്ങളിലെയും വീടുകളിൽ സമ്പർക്കവും നടത്തുമെന്ന് സംസ്ഥാന ഒബിസി മോർച്ച. ഭാരതീയ ജനതാ പാർട്ടി സ്ഥാപക ദിനമായ ഏപ്രിൽ 6 മുതൽ 14 വരെയാണ് സമ്പർക്കം നടത്തുക എന്ന് ഒബിസി മോർച്ച അറിയിച്ചു.
ഒബിസി സമുദായത്തിലെ വിദ്യാർത്ഥികൾക്ക് അദ്ധ്യായന വർഷം അവസാനിച്ചിട്ടും ഗ്രാന്റ് തുക നൽകാത്തതിലും, പിന്നാക്ക സമുദായങ്ങളുടെ തൊഴിലും ജീവിതവും സംരക്ഷിക്കാതെ അവഗണിക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരെയും ഒബിസി മോർച്ചയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുവാൻ സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.
കോൺഗ്രസ് നേതാവ് രാഹുലിനെതിരെയും ഒബിസി മോർച്ച ശക്തമായി പ്രതിഷേധിച്ചു. ഒബിസി സമൂഹത്തെ അവഹേളിച്ചതിന് കോടതി ശിക്ഷിച്ചിട്ടും വീണ്ടും വീണ്ടും അധിക്ഷേപിച്ച് സംസാരിക്കുന്ന രാഹുലിന്റെ നടപടിക്കെതിരെയാണ് ഒബിസി മോർച്ചയുടെ പ്രതിഷേധം. ഒബിസി മോർച്ച സംസ്ഥാന സമിതി യോഗം സംസ്ഥാന അദ്ധ്യക്ഷൻ എൻ.പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാദ്ധ്യക്ഷൻ എം.കെ. ദേവീദാസൻ യോഗത്തിൽ അദ്ധ്യക്ഷനായി.
















Comments