ബെംഗളൂരു: മദ്യലഹരിയിൽ കെഎസ്ആർടിസി ബസ് ഡ്രൈവർ. സ്വിഫ്റ്റ് ബസ് ഓടിക്കുന്നതിനിടെ കണ്ടക്ടറുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് ഒഴിവായത് വൻ ദുരന്തം. കാസർകോട് ഡിപ്പോയിലെ കാഞ്ഞങ്ങാട്-ബെംഗളൂരു സ്വിഫ്റ്റ് സൂപ്പർ ബസിലെ ഡ്രൈവറാണ് 40-ഓളം യാത്രക്കാരുമായി പോകവേ മദ്യലഹരിയിൽ കണ്ണുകാണാതായത്.
കഴിഞ്ഞ ദിവസമാണ് സംഭവം. രാത്രി പത്ത് മണിയ്‌ക്ക് ബെഗളൂരുവിൽ നിന്ന് പുറപ്പെട്ട ബസ് 100 കിലോമീറ്റർ ബെഗളൂരു-മൈസൂരു എക്‌സ്പ്രസേ വേയിലൂടെ യാത്ര ചെയ്തു. ബസ് ഡിവൈഡറിൽ കയറി മറിയുന്നതുപോലെ തോന്നി യാത്രക്കാരിൽ ചിലർ ഇടയ്‌ക്ക് ഡ്രൈവറുടെ സീറ്റിൽ ചെന്നുനോക്കി. പിന്നാലെ കണ്ടക്ടറെത്തിയപ്പോൾ കണ്ണുകാണുന്നില്ലെന്ന് ഡ്രൈവർ പറഞ്ഞതോടെ കണ്ടക്ടർ ഡ്രൈവർ സീറ്റിലേക്ക് തള്ളിക്കയറി ബസ് ചവിട്ടി നിർത്തുകയായിരുന്നു. ഈ സമയം ബസ് ഫ്‌ളൈ ഓവറിൽ 70 അടി ഉയരത്തിലായിരുന്നു.
സംഭവത്തിന് പിന്നാലെ കെഎസ്ആർടിസി കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചിരുന്നെങ്കിലും യാത്രക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചില്ലെന്ന പരാതി രൂക്ഷമാണ്. ആറ് മണിക്കൂറുകൾക്ക് ശേഷം കുടിച്ച് പൂസായ ഡ്രൈവറുടെ ലക്ക് തിരികെ കിട്ടി ശേഷമാണ് മൈസൂരിൽ നിന്ന് ബസ് യാത്ര തിരിച്ചത്. ‘ഞാൻ രാവിലെയാണ് കുടിച്ചിരുന്നതെന്നും ഇപ്പോൾ കുടിച്ചിട്ടില്ലെന്നും’ ആണ് ഡ്രൈവർ ബോധം വന്നതിന് പിന്നാലെ പറഞ്ഞത്.
















Comments