മാഹി: സംസ്ഥാന സർക്കാരിന്റെ ഇന്ധനവിലയിലെ സെസ് നിലവിൽ വന്നതോടെ മാഹിയിലെ പെട്രോൾ പമ്പുകളിൽ വൻതിരക്ക്. ഇതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ മാഹി ദേശീയപാതയിൽ ഗതാഗതം സ്തംഭിക്കുമെന്ന ഭീതിയിലാണ് ജനങ്ങൾ. അത്തരത്തിലൊരു അവസ്ഥിയിലേയ്‌ക്ക് വന്നാൽ ആംബുലൻസുകളടക്കം ബുദ്ധിമുട്ടിലാകുന്ന അവസ്ഥയിലാണ്.
സംസ്ഥാനത്ത് വിലയുമായി താരതമ്യം ചെയ്യുമ്പോൾ പെട്രോൾ ലിറ്ററിന് 14 രൂപയും ഡീസലിന് 13 രൂപയും മാഹിയിൽ കുറവാണ്. 93. 80 രൂപയാണ് മാഹിയിലെ പെട്രോൾ വില. മാഹിയുടെ പരിസരപ്രദേശങ്ങളായ വടകരയിലും തലശ്ശേരിയിലും പെട്രോളിന് 108.19 രൂപയാണ്. സംസ്ഥാനത്ത് രണ്ട് രൂപ സെസ് നിലവിൽവന്നതോടെ തിരക്ക് ഇനിയും കൂടുമെന്ന പ്രതീക്ഷയിലാണ് മാഹി പമ്പുടമകൾ.
















Comments