ഭോപ്പാൽ : മധ്യപ്രദേശ് സംസ്ഥാന കൊണ്ഗ്രെസ്സ് കമ്മിറ്റി ഓഫീസിൽ പുതിയ വേഷം കെട്ടലുമായി കേൺഗ്രെസ്സ് നേതാവ് കമൽ നാഥ്. പേരിനു പോലും കൊണ്ഗ്രെസ്സ് പതാക കാണാനില്ല. കമൽ നാഥ് നേതാക്കൾ കയ്യിൽ കാവി നിറത്തിലുള്ള ചരടും കെട്ടിയിരിക്കുന്നു.കൊണ്ഗ്രെസ്സ് ഓഫീസിനെ ഹിന്ദു സംഘടനാ ഓഫീസ് പോലെ കാവി പുതപ്പിച്ചു കൊണ്ട് ജങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണ് മധ്യപ്രദേശ് കൊണ്ഗ്രെസ്സ് നേതൃത്വം.
കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശ് കൊണ്ഗ്രെസ്സ് ഓഫീസിൽ ഈ നാടകങ്ങൾ അരങ്ങേറിയത്. അത് കൂടാതെ സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ക്ഷേത്രങ്ങളുടെ സ്വത്തുക്കളുടെ നിയന്ത്രണവും നടത്തിപ്പും സന്യാസിമാർക്കും പൂജാരികൾക്കും വിട്ടു കൊടുക്കുമെന്നും കമൽ നാഥ് പറഞ്ഞു.
കൊണ്ഗ്രെസ്സ് ഓഫീസിൽ കാവി നിറത്തിലുള്ള പതാക കൊണ്ട് നിറച്ചതിനെ കുറിച്ച് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ബിജെപി കാവി നിറത്തിന്റെ പേറ്റന്റ് എടുത്തിട്ടുണ്ടോ എന്ന മറു ചോദ്യമായിരുന്നു കമൽനാഥിന്റെ മറുപടി.
ഈ വർഷം അവസാനമാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ്.
മധ്യപ്രദേശിൽ 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ബിജെപിക്ക് 41.02 ശതമാനം വോട്ട് ലഭിച്ചപ്പോൾ കോൺഗ്രസിന് 40.89 ശതമാനം വോട്ടാണ് ലഭിച്ചത്.തുടർന്ന്, കമൽനാഥിന്റെ കീഴിൽ കോൺഗ്രസ് ഒരു കൂട്ടുകക്ഷി സർക്കാർ രൂപീകരിച്ചു. കമൽ നാഥിന്റെ ഏകാധിപത്യ പ്രവണതകൾക്കും സ്വജന പക്ഷപാതത്തിനും എതിരെ 2020 മാർച്ചിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തരായ 25 എംഎൽഎമാർ കലാപം നടത്തിയപ്പോൾ അത് തകർന്നു. ഇതോടെ ശിവരാജ് സിംഗ് ചൗഹാൻ മുഖ്യമന്ത്രിയായി തിരിച്ചുവരാൻ വഴിയൊരുക്കി. 230 അംഗങ്ങളാണ് മധ്യപ്രദേശ് നിയമസഭയിൽ ഉള്ളത്.
















Comments