ലോകത്ത് ഏറ്റവുമധികം ജനപ്രീതിയുള്ള നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്റലിജൻസ് സ്ഥാപനമായ മോണിങ് കൺസൾട്ടാണ് റാങ്കിംഗ് പുറത്തുവിട്ടത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനെയും യുകെ പ്രധാനമന്ത്രി ഋഷി സുനക്കിനെയും പിന്തള്ളിയാണ് പ്രധാനമന്ത്രി ഒന്നാമതെത്തിയത്. മോർണിംഗ് കൺസൾട്ടിന്റെ കണക്ക് പ്രകാരം 76 ശതമാനം റേറ്റിംഗോടെയാണ് നരേന്ദ്രമോദി ഒന്നാമതെത്തിയത്.
മെക്‌സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. മാർച്ച് 22 മുതൽ 28 വരെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സർവേ സംഘടിപ്പിച്ചത്. ഓരോ രാജ്യത്തുമുള്ള ആളുകളുടെ ഏഴ് ദിവസത്തെ വിവരങ്ങളും അഭിപ്രായങ്ങളും അടിസ്ഥാനമാക്കിയാണ് സർവേ പൂർത്തീകരിച്ചത്. ഓൺലൈനായാണ് സർവേ നടത്തിയത്.
Global Leader Approval: *Among all adults
Modi: 76%
López Obrador: 61%
Albanese: 55%
Meloni: 49%
Lula da Silva: 49%
Biden: 41%
Trudeau: 39%
Sánchez: 38%
Scholz: 35%
Sunak: 34%
Macron: 22%
*Updated 03/30/23https://t.co/Z31xNcDhTg pic.twitter.com/sDRneBzB1Z— Morning Consult (@MorningConsult) April 1, 2023
22 ലോകനേതാക്കളുടെ പട്ടികയാണ് പുറത്തുവിട്ടത്. 19 ശതമാനം അംഗീകൃത റേറ്റിംഗുള്ള ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക്-യോളാണ് പട്ടികയിൽ അവസാന സ്ഥാനത്ത്. നിരവധി നേതാക്കളാണ് പ്രധാനമന്ത്രിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. ലോകത്തിന് ഏറ്റവും പ്രിയപ്പെട്ട നേതാവാണ് നരേന്ദ്രമോദി. ഭാരതീയർക്ക് പുറമേ നിരവധി രാജ്യങ്ങളിലെ ജനങ്ങളാണ് അദ്ദേഹത്തെ ആരാധിക്കുന്നതെന്നും കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.
PM @NarendraModi ji remains the most loved, admired & trusted global leader. pic.twitter.com/5mmOITEmf4
— Piyush Goyal (@PiyushGoyal) April 2, 2023
കഴിഞ്ഞ ജനുവരി 26 മുതൽ 31 വരെയുള്ള സർവേയിലും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയായിരുന്നു പട്ടികയിൽ ഒന്നാമത്. മെക്‌സിക്കൻ പ്രസിഡന്റ് രണ്ടാം സ്ഥാനത്തും സ്വിസ് പ്രസിഡന്റ് അലൈൻ ബെർസെറ്റ് മൂന്നാം സ്ഥാനത്തുമായിരുന്നു. ജോ ബൈഡന് അന്ന് 40 ശതമാനം വോട്ടോടെ ഏഴാം സ്ഥാനത്തായിരുന്നു. ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ആയിരുന്നു 22 പേരുടെ പട്ടികയിൽ അവസാന സ്ഥാനത്ത്.
















Comments