കൊൽക്കത്ത : രാമനവമി ഘോഷയാത്രയ്ക്കിടെ നടന്ന ആക്രമണത്തെ തുടർന്ന് ദേശീയ ശിശുസംരക്ഷണ സമിതി (എൻസിപിസിആർ) ഹൗറ പോലീസ് കമ്മീഷണർക്ക് നോട്ടീസ് നൽകി. കുട്ടികളെ ഉപയോഗിച്ച് ഘോഷയാത്രയ്ക്ക നേരെ കല്ലെറിഞ്ഞതിനെ തുടർന്നായിരുന്നു എൻസിപിസിആർ നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ആഴ്ചയിൽ പശ്ചിമ ബംഗാളിൽ രാമനവമി ഘോഷയാത്രയ്ക്കിടെ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ വ്യാപക സംഘർഷമാണുണ്ടായത്. തുടർന്ന 45-ഓളം പേരെ ഹൗറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘർഷത്തിൽ കൂട്ടികൾ ഘോഷയാത്രയ്ക്ക് നേരെ കല്ലെറിയുന്നത് ഒരു ട്വിറ്റർ പോസ്റ്റിൽ ശ്രദ്ധയിൽപെട്ടിരുന്നതായി എൻസിപിസിആർ അറിയിച്ചു.
ഇത്തരം ആക്രമ പ്രവർത്തനങ്ങളിൽ കുട്ടികളെ ഉപയോഗിച്ച് കുറ്റകൃത്യം നടത്തിയവർക്ക് എതിരെ അടിയന്തരമായി നിയനടപടികൾ സ്വീകരിക്കണമെന്ന് എൻസിപിസിആർ നോട്ടീസിൽ അറിയിച്ചിട്ടുണ്ട്. കമ്മീഷണർക്ക് നോട്ടീസ് ലഭിച്ച രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും എൻസിപിസിആർ അവശ്യപ്പെട്ടിട്ടുണ്ട്.
















Comments