ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. ഉത്തരാഖണ്ഡിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ചർച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു. ഹരിദ്വാറിനും വരാണസിക്കുമിടയിൽ വന്ദേഭാരത് എക്‌സ്പ്രസ് അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് ധാമി ആവശ്യപ്പെട്ടു.
ഹരിദ്വാറിനും വാരാണാസിക്കുമിടയിൽ വന്ദേഭാരത് ട്രെയിൻ വരുന്നതോടു കൂടി ഇരു പ്രദേശകൾക്കുമിടയിലുളള തീർത്ഥ യാത്ര കൂടുതൽ എളുപ്പമാകുമെന്ന് ധാമി ചൂണ്ടിക്കാട്ടി. ഉത്തരാഖണ്ഡിൽ നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതികളുടെ പ്രവർത്തനങ്ങളുടെ പുരോഗതിയെപ്പറ്റിയും അദ്ദേഹം പ്രധാനമന്ത്രിയോട് സംസാരിച്ചു. വിവിധ പദ്ധതികൾക്കായി കേന്ദ്രം നൽകുന്ന പിന്തുണയ്‌ക്ക് പ്രധാനമന്ത്രിയോട് അദ്ദേഹം നന്ദി പറഞ്ഞു.
ടൂറിസം, കൃഷി, വ്യവസായം, ആരോഗ്യം, എന്നീ മേഖലകളിൽ സ്വകാര്യ നിക്ഷേപത്തിന് കൂടുതൽ പ്രധാന്യം നൽകും. 2027-ഓടെ ജിഎസ്ഡിപിയിൽ 5.55 കോടിയുടെ വർദ്ധനവുണ്ടാക്കുമെന്നും ധാമി വ്യക്തമാക്കി. ചാർധാം യാത്രയിലേക്കും, ലോഹഘട്ടിലെ മായവതി ആശ്രമത്തിലേക്കും ആദി കൈലാസിലേക്കും പ്രധാന മന്ത്രിയെ ക്ഷണിച്ചതായും അദ്ദേഹം പറഞ്ഞു.
















Comments