അമരാവതി: വിശാഖപട്ടണത്തിൽ കൽക്കരി നിറച്ച ഗുഡ്സ് ട്രെയിനിന്റെ അഞ്ച് വാഗണുകൾ പാളം തെറ്റി. റെയിൽവേ പ്രോട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ന്റെ അധികാരപരിധിയിലുള്ള പെൻഡുർത്തി യാർഡിലെ റെയിൽവേ ട്രാക്കിലാണ് കൽക്കരി കയറ്റി വന്ന ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയത്. 55 വാഗണുകളുള്ള ട്രെയിനിന്റെ അഞ്ച് വാഗണുകളാണ് പാളം തെറ്റിയത്.
ഗംഗാവരം തുറമുഖത്ത് നിന്ന് ബിലാസ്പൂർ സ്റ്റീൽ പ്ലാന്റിലേക്ക് ട്രെയിൻ പോകുന്നതിനിടെയാണ് പാളം തെന്നിമാറുകയായിരുന്നു. പാളത്തിന്റെ പുനർ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, അപകടം നടന്ന പ്രദേശത്തെ അക്രമികളാണ് ഇത് ചെയ്തതെന്നാണ് പ്രാഥമിക അന്വേഷണം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഗുണ്ടൂർ പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments