വെല്ലിംഗ്ഡൺ: ഐലൻഡ് വെല്ലിംഗ്ഡൺ ദ്വീപിൽ സ്ഥിതിചെയ്യുന്ന കൊച്ചിൻ അതോറിറ്റിയുടെ സ്ഥലത്ത് വൻ തീപിടിത്തം. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് തീപിടിത്തം ഉണ്ടായത്. ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള കോപ ലാൻഡിലാണ് സംഭവം. ഉണങ്ങിയ പുല്ലിലേക്ക് തീ പടർന്ന് പിടിക്കുകയായിരുന്നു.
വൈകിട്ട് 7.45 ഓടെ ആരംഭിച്ച തീ 10 മണിയോടെ പൂർണമായും നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. തീ പടരാൻ തുടങ്ങിയതോടെ സതേൺ നേവൽ കമാൻഡിന്റെ അഗ്നിശമന സേനാഗങ്ങൾ സംഭവ സ്ഥലത്തെത്തുകയും തീ അണയ്‌ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. 300 മീറ്ററിലധികം വ്യാപിച്ച തീ അഗ്നിശമന സേനയുടെ തുടർച്ചയായ പ്രവർത്തനങ്ങളിലൂടെയാണ് നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Comments