ഗവേഷണത്തിന്റെ ഭാഗമായി വെള്ളത്തിനടിയിൽ 100 ദിവസം ജീവിക്കാൻ ലക്ഷ്യമിട്ട് മുൻ നാവിക സേനയുടെ മുങ്ങൽ വിദ്ഗനും കോളേജ് പ്രൊഫസറുമായ ജോസഫ് ഡിറ്റൂരി. ഫ്ളോറിഡയിലെ കീ ലാർഗോയിലെ അണ്ടർസീ ലോഡ്ജിൽ സ്ഥിതി ചെയ്യുന്ന 100 ചതുരശ്ര അടി വിസതീർണമുള്ള ആവാസവ്യവസ്ഥയിലാണ് അദ്ദേഹം താമസിക്കുന്നത്. വെള്ളത്തിനടയിൽ ജീവിച്ച 73 ദിവസത്തെ ലോക റെക്കോർഡ് തകർക്കാൻ കൂടിയാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
മാർച്ച് ഒന്നിനാണ് അദ്ദേഹം ഗവേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഉപരിതലത്തിൽ നിന്ന് 30 അടി താഴ്ചയുള്ള വെള്ളത്തിലാണ് അദ്ദേഹം താമസിക്കുന്നത്. വെള്ളത്തിനടയിൽ കിടന്ന് മനുഷ്യ ശരീരത്തിന്റെ സമർദ്ദവും ദീർഘകാല സമ്പർക്കവും ഗവേഷണം നടത്തുകയാണ് അദ്ദേഹം.
ഗവേഷണം തുടങ്ങിയിട്ട് 35 ദിനങ്ങൾ പിന്നിട്ടിരിക്കുകയാണ്. കൂടാതെ മെഡിക്കൽ സംഘവും മന:ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിക്കുകയാണ്.
















Comments