എലത്തൂർ ട്രെയിൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കും: റെയിൽവേ പാസ്സഞ്ചേഴ്സ് അമിനിറ്റി ചെയർമാൻ പികെ കൃഷ്ണദാസ്

Published by
Janam Web Desk

കോഴിക്കോട്: കേരളത്തെ നടുക്കിയ എലത്തൂർ ട്രെയിൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുമെന്ന് റെയിൽവേ പാസ്സഞ്ചേഴ്സ് അമിനിറ്റി ചെയർമാൻ പികെ കൃഷ്ണദാസ്. സുരക്ഷയ്‌ക്കായി കൂടുതൽ ആർപിഎഫ് ജീവനക്കാരെ നിയോഗിക്കുമെന്നും ജനറൽ കമ്പാർട്ട്‌മെന്റിൽ നിന്നും റിസർവേഷൻ കമ്പാർട്ട്‌മെന്റിൽ പ്രവേശിക്കാനുള്ള പഴുതുകൾ അടയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘റെയിൽവേ പാസ്സഞ്ചേഴ്സ് അമിനിറ്റി ഈ മാസം 18-ന് യോഗം ചേർന്ന് കൂടുതൽ ശുപാർശകൾ സമർപ്പിക്കും. എലത്തൂർ സംഭവം അട്ടിമറിയാണെന്നാണെന്ന് സംശയിക്കുന്നു. കൃത്യമായ ചിത്രം 2-3 ദിവസത്തിനകം പുറത്തു വരും. നേരത്തെയും വടക്കൻ മലബാറിൽ അട്ടിമറി ശ്രമങ്ങൾ നടന്നുവെന്ന സംശയമുണ്ട്’- പികെ കൃഷ്ണദാസ് അറിയിച്ചു.

അതേസമയം എലത്തൂർ ട്രെയിൻ ആക്രമണക്കേസ് എൻഐഎ ഏറ്റെടുത്തേക്കും. ആക്രമണത്തിൽ എൻഐഎ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചു കഴിഞ്ഞു. കേസ് എൻഐഎ അഡിഷണൽ എസ് പി സുഭാഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.

Share
Leave a Comment