ന്യൂഡൽഹി : ഗുരുകൃപ യാത്രയ്ക്കായി ഭാരത് ഗൗരവ് ട്രെിയിൻ ഇന്ന് മുതൽ സർവീസ് നടത്തും. സിഖ് ആരാധനാലയങ്ങളിലേയ്‌ക്കാണ് സർവീസ് നടത്തുന്നത്. ലക്‌നൗവിൽ നിന്ന് ആരംഭിക്കുന്ന യാത്ര ഏപ്രിൽ 15-ന് സർവീസ് പൂർത്തീകരിക്കും.
വിശുദ്ധ പര്യടനത്തിന്റെ ഭാഗമായി സിഖ് മതത്തിന്റെ ഏറ്റവും പ്രമുഖമായ അഞ്ച് വിശുദ്ധ സ്ഥലങ്ങളാണ് തീർത്ഥാടകർ സന്ദർശിക്കുന്നത്. കൂടാതെ, ശ്രീ കേസഗ്രാഹ സാഹിബ് ആനന്ദപൂർ സാഹേബ്, അമൃത്സറിലെ സുവർണ്ണ ക്ഷേത്രം, പട്‌ന ഉൾപ്പെടയുള്ള സ്ഥലങ്ങളിൽ സന്ദർശിക്കും. എല്ലാവിധ ആധുനിക സംവിധാനങ്ങളും നടപ്പിലാക്കിയ കോച്ചുകളാണ് ഇതിനായി സർവീസ് നടത്തുന്നത്. ട്രെയിൻ യാത്രികർക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഉറപ്പുവരുത്തിയതായി റെയിൽവേ അറിയിച്ചു.
‘ദേഖോ അപ്നാ ദേശ്’ പ്രോഗ്രാമിന് കീഴിൽ 2021 നവംബർ മാസമാണ് കേന്ദ്രസർക്കാർ ഭാരത് ഗൗരവ് ട്രെയിനുകൾ രാജ്യത്ത് അവതരിപ്പിച്ചത്. ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും ചരിത്ര പ്രധാന്യവും വിളിച്ചോതുന്ന സ്ഥലങ്ങളിലൂടെയുള്ള യാത്രയാണ് ഈ ടൂർ പാക്കേജ് വാഗ്ദാനം ചെയ്യുന്നത്. ഈ പദ്ധതി ആഭ്യന്തര ടൂറിസത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
















Comments