സിയോൾ: ബിടിഎസ് താരങ്ങൾക്ക് പിന്നാലെ പ്രമുഖ കൊറിയൻ പോപ്പ് ഗ്രൂപ്പായ ജിഒടി7-ലെ അംഗം ജിൻയോംങ് സൈനിക സേവനത്തിൽ ചേരുന്നു. കൊറിയൻ സംഗീതവും ചടുലവമായ നൃത്തചുവടുകളുമായി ആരാധകരെ കൈയ്യിലെടുത്ത ഏഴ് യുവാക്കളുടെ സംഘമാണ് ജിഒടി-7. നടനും ഗായകനുമായ ജിൻയോംങ് സൈനിക പരിശീലനത്തിൽ ചേരുന്നു എന്നതാണ് പുറത്തു വരുന്ന വിവരം.
മെയ് 8-ന് താൻ നിർബന്ധിത സൈനിക സേവനം ആരംഭിക്കുമെന്ന്് ട്വിറ്ററിലൂടെയാണ് ജിൻയോംങ് അറിയിച്ചത്. സൈനിക പരിശീലനത്തിന് ചേർന്ന് പ്രവർത്തിക്കാൻ പോകുന്നുവെന്നും കൂടുതൽ ശക്തമായി ജിഒടി-7 ഗ്രൂപ്പിലേക്ക് തിരിച്ചു വരുമെന്നും ജിൻയോംങ് ട്വിറ്ററിൽ കുറിച്ചു.
ദക്ഷിണ കൊറിയൻ സൈന്യത്തിൽ ചേരുന്ന രണ്ടാമത്തെ ജിഒടി-7 അംഗമാണ് ജിൻയോംങ്. ഈ വർഷം ആദ്യം ഗ്രൂപ്പ് നേതാവായ ജെയ് ബി നിർബന്ധിത സൈനിക സേവനത്തിൽ ചേർന്നിരുന്നു. മാർക്ക് ടുവാൻ, ജാക്‌സൺ വാങ്, ബാംബാം എന്നിവർക്ക് വിദേശ പൗരത്വമുള്ളതിനാൽ സേവനമനുഷ്ഠിക്കാൻ സാധിക്കില്ല. യങ്‌ജെ, യുഗ്യോം, എന്നിവർ വരും വർഷങ്ങളിൽ ചേരുമെന്ന് അംഗങ്ങൾ അറിയിച്ചു.
















Comments