അഹാന കൃഷ്ണ ഷൈൻ ടോം ചാക്കോ ചിത്രമായ ‘അടി’ യുടെ ആദ്യ വീഡിയോ ഗാനം പുറത്ത് വിട്ട് അണിയറപ്രവർത്തകർ. ചിത്രത്തിലെ ‘തോനെ മോഹങ്ങൾ താനെ ചോരുന്ന നേരം’ എന്ന ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്. ഷർഫുവിന്റെ വരികൾക്ക് ഗോവിന്ദ് വസന്ത ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹനിയ നഫീസയും ഗോവിന്ദ് വസന്തയും ചേർന്നിട്ടാണ്.
‘ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്. രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്.
ചിത്രം ഏപ്രിൽ 14ന് വിഷു റിലീസായാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന അടി വിഷുവിനു കുടുംബമായി തിയേറ്ററിൽ വിജയമായി തീരുമെന്ന് ഉറപ്പാണ്. ദുല്‍ഖര്‍ നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ‘വരനെ ആവശ്യമുണ്ട്’, ‘മണിയറയിലെ അശോകൻ’, ‘കുറുപ്പ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. സുഭാഷ് കരുണാണ് ചിത്രത്തിന്റെ കലാസംവിധാനം. സ്റ്റെഫി സേവ്യറാണ് ചിത്രത്തിന്റെ വസ്‍ത്രാലങ്കാരം.
Comments