ന്യൂയോർക്ക്: ജോൺസൺ ബേബി പൗഡർ ക്യാൻസറിന് കാരണമാകുമെന്ന് കണ്ടെത്തിയതോടെ കേസിന്റെ ഒത്തുതീർപ്പിനായി കമ്പനി 72000 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ജോൺസൺ കമ്പനിയുടെ ഉത്പന്നങ്ങൾ ക്യാൻസറിന് കാരണമാകുമെന്ന് പഠനം കണ്ടെത്തിയതോടെ പൗഡറിന്റെ ഉത്പാദനം നിർത്തി വെച്ചിരിക്കുകയാണ്. ക്യാൻസറിന് കാരണമാകുന്ന ആസ്ബറ്റോസിന്റെ സാന്നിധ്യമാണ് പൗഡറിൽ കണ്ടെത്തിയത്.
ബേബി പൗഡർ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമവരുന്നത് ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ പേരാണ്. എന്നാൽ ജോൺസൺ കമ്പനിയുടെ ഉത്പന്നങ്ങൾ ക്യാൻസറിന് കാരണമാകുമെന്നാണ് കണ്ടെത്തിയത്. ഇതോടെ നിരവധി പരാതികളാണ് കമ്പനിയ്‌ക്കെതിരെ വന്നത്. 38000-ത്തോളം ആളുകളാണ് കമ്പനിയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്. തുടർന്ന് 2020 മേയ് മാസത്തിൽ ഉത്പാദനം നിർത്തി വെയ്‌ക്കേണ്ടി വരുകയായിരുന്നു. 2020-ൽ യുണൈറ്റഡ് സ്റ്റേറ്റ്‌സിലും കാനഡയിലും ടാൽക്ക് ബേബി പൗഡർ വിൽക്കുന്നത് ജോൺസൺ ആൻഡ് ജോൺസൺ അവസാനിപ്പിച്ചിരുന്നു.
വർഷങ്ങളായി നടത്തിയ ശാസ്ത്രീയ പരിശോധനകളിൽ പൗഡർ ക്യാൻസറിന് കരണമാകില്ല എന്ന് ജോൺസൺ കമ്പനി തെളിയിച്ചിയിരുന്നു. എന്നാലും ചില കേസുകൾ ഇപ്പോഴും നിലനിൽക്കുകയാണ്. 2019-ൽ വിൽപ്പന നടത്തിയ 33000 ബോട്ടിൽ പൗഡറുകളാണ് ജോൺസൺ കമ്പനി തിരികെ വാങ്ങിക്കേണ്ടി വന്നത്. ക്യാൻസറിന് കാരണമായേക്കാവുന്ന വിഷാംശമുള്ള പദാർത്ഥമാണ് ആസ്ബസ്റ്റോസ്. ഇത് കുഞ്ഞുങ്ങളിൽ മെസോതെലിയോമ എന്ന രോഗാവസ്ഥയ്‌ക്കും കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
Comments