ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് അമ്മ പത്മ പുരസ്‌കാരം വാങ്ങുന്നത് കാണാൻ ബ്രിട്ടണിന്റെ പ്രഥമ വനിതയായ അക്ഷത എത്തിയത് അതിഥികളിൽ ഒരാളന്ന സാധാരണ നിലയിൽ. എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും ഇൻഫോസിസ് സ്ഥാപകൻ എൻആർ നാരായണ മൂർത്തിയുടെ ഭാര്യയുമായ സുധ മൂർത്തിയ്‌ക്ക് പുരസ്‌കാരം വാങ്ങുന്നത് കാണാനായി എത്തിയതാണ് അവർ.
തികച്ചും സാധാരണക്കാരിയായാണ് സുധ മൂർത്തി രാഷ്‌ട്രപതി ഭവനിലെത്തിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യ എന്ന നിലയിൽ യാതൊന്നും അവകാശപ്പെടാതെ യുകെ സർക്കാരിന്റെ സുരക്ഷാസേന ഇല്ലാതെയാണ് അവരെത്തിയത്. ചടങ്ങിനെത്തിയ അവർ നാരായണ മൂർത്തിയ്‌ക്കും സഹോദരൻ റോഹൻ മൂർത്തിയ്‌ക്കും സഹോദരി സുനന്ദ കുൽക്കർണ്യക്കുമൊപ്പം അതിഥികൾക്കുള്ള സീറ്റുകളിൽ ഇരിക്കുകയായിരുന്നു. എന്നാൽ ഇവരെ തിരിച്ചറിഞ്ഞ സംഘാടകർ പ്രോട്ടോക്കോൾ പ്രകാരം അക്ഷതയെ മുൻസീറ്റിലേക്ക് മാറ്റിയിരുത്തി.
President Droupadi Murmu presents Padma Bhushan to Smt Sudha Murty for Social Work. A philanthropist, renowned author and Chairperson of Murty Foundation, she has initiated many projects in the fields of healthcare, education, art & culture, animal welfare and women's empowerment pic.twitter.com/qQJeEjnKfY
— President of India (@rashtrapatibhvn) April 5, 2023
കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് അടുത്തിരുന്നാണ് അവർ പരിപാടിയിൽ പങ്കെടുത്തത്. ഒപ്പം മറുവശത്തായി ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറുടെ കുടുംബാംഗങ്ങളും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ഉൾപ്പെടെയുള്ള പ്രമുഖരും നിരയിലുണ്ടായിരുന്നു.
















Comments