മുംബൈ: സിദ്ധിവിനായക് ക്ഷേത്രത്തിൽ ദർശനം നടത്തി നടി പ്രിയങ്കാ ചോപ്ര. മകൾ മാൾട്ടി മാരിയോടൊപ്പമാണ് പ്രിയങ്കാ ചോപ്ര ക്ഷേത്രത്തിലെത്തിയത്. നിത അംബാനി മുകേഷ് കൾച്ചർ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായിട്ടായിരുന്നു പ്രിയങ്കാ ചോപ്ര ഇന്ത്യയിലെത്തിയത്. മാൾട്ടി ജനിച്ചതിന് ശേഷം മകളോടൊപ്പം പ്രിയങ്ക നടത്തുന്ന ആദ്യ ഇന്ത്യാ സന്ദർശനമാണിതെന്ന പ്രത്യേകതയുമുണ്ട്. ഇരുവരും ക്ഷേത്രത്തിലെത്തിയ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
Comments