ലഖ്‌നൗ: ഹർ ഘർ ജൽ യോജന പദ്ധതിയുടെ ഭാഗമായി ജലസേചന പദ്ധതികളുടെ വിതരണത്തിൽ വൻ മുന്നേറ്റം നടത്തി ഉത്തർപ്രദേശ് സർക്കാർ. 97,11,717 പെപ്പ് കണഷനുകളാണ് ഗ്രാമീണ മേഖലയിൽ കുടിവെള്ള വിതരണത്തിനായി ഒരുക്കിയത്. ഇതുവഴി യുപിയിലെ ഗ്രാമീണ മേഖലകളിലെ 5,82,70,302 കുടുംബങ്ങൾക്ക് കുടിവെള്ള വിതരണം സാധ്യമായി
രാജസ്ഥാനെ അപേക്ഷിച്ച് യുപിയിൽ പ്രതിദിനം 40,000 വീടുകൾക്ക് ടാപ്പ് കണക്ഷൻ ലഭിക്കുന്നുണ്ട്. ഫെബ്രുവരിയിൽ മാത്രം യുപിയിൽ 80 ലക്ഷം കുടുംബങ്ങൾക്കാണ് പെപ്പ് ലൈൻ വഴി കുടിവെള്ളം എത്തിച്ചത്.
യുപിയിലെ എല്ലാ ഗ്രാമങ്ങളിലും കുടിവെളളം എത്തിക്കുകയെന്ന സർക്കാരിന്റെ ലക്ഷ്യം ഉത്തർ പ്രദേശ് സർക്കാർ പൂർത്തീകരിച്ചതായും. ഇന്ത്യാ സർക്കാരിന്റെ ജൽ ജീവൻ പദ്ധതി സർക്കാർ അതിവേഗം ലക്ഷ്യത്തിലെത്തിക്കുകയാണെന്നും അധിക്യതർ വ്യക്തമാക്കി. എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അധികൃതർ പറഞ്ഞു.
















Comments