ഗായകൻ വിജയ് മാധവും ടെലിവിഷൻ താരമായ ദേവിക നമ്പ്യാരും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ്. ഇരുവരും തങ്ങളുടെ വ്യക്തിജീവിതത്തിലെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്‌ക്കാറുമുണ്ട്. ഇപ്പോഴിതാ താരദമ്പതികളുടെ മകന്റെ വിശേഷങ്ങളാണ് ആരാധകർക്കിടയിൽ ചർച്ച. മകൻ ജനിച്ച് 28 ദിവസം പിന്നിട്ടപ്പോൾ വീട്ടിൽ വച്ച് നടത്തിയ ചെറിയൊരു ചടങ്ങിനിടെ പേരിടലും കുടുംബം നടത്തിയിരുന്നു. തുടർന്ന് ഫേസ്ബുക്കിലൂടെ പേരിടൽ വിവരങ്ങളും വീഡിയോകളും വിജയ് മാധവ് പങ്കുവച്ചു. എന്നാൽ ഈ പേരിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ചർച്ചയുണ്ടാവുകയായിരുന്നു.
‘ആത്മജ മഹാദേവ്’ എന്ന പേരാണ് താരദമ്പതികൾ തങ്ങളുടെ പൊന്നോമനയ്‌ക്ക് ഇട്ടത്. എന്നാൽ ആൺകുട്ടിയായ കുഞ്ഞിന് പെൺകുട്ടിയുടെ പേരെന്തിനാണ് ഇടുന്നതെന്നായിരുന്നു ഒരു കൂട്ടരുടെ സംശയം. ഇതോടെ ‘പേരിന്റെ’ പേരിൽ മറ്റുള്ളവർ ഉന്നയിക്കുന്ന സംശയങ്ങൾക്ക് മറുപടിയുമായി വിജയ് മാധവ് എത്തി.
തന്റെ അറിവിൽ ആത്മജ മഹാദേവ് എന്നുള്ള പേര് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇടാവുന്ന പേരാണെന്ന് വിജയ് മാധവ് പ്രതികരിച്ചു. നമ്മുടെ ആത്മാവിന്റെ ഒരു പാതിയാകാം നമ്മുടെ കുട്ടികൾ, എന്നതാണ് ഈ പേരിന് അർത്ഥം. ആത്മജ മഹാദേവ് – ആത്മാവിൽ നിന്ന് ജനിച്ചത് എന്ന് സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിജയ് മാധവിന്റെ ഫേസ്ബുക്ക് കുറിപ്പ് കാണാം..
“ Athmaja Mahadev “
The Son, Born Of The Soul
ഇനി മുതൽ കുട്ടി മാഷ് ഈ നാമത്തിൽ അറിയപെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു..
ഈ പേര് കേട്ടിട്ട് ചിലർ ഇത് പെൺകുട്ടികളുടെ പേരല്ലേ എന്ന് സംശയം പ്രകടിപ്പിച്ചു..
പക്ഷെ എന്റെ അറിവിൽ ഇത് ആൺകുട്ടിക്കും പെൺകുട്ടിക്കും ഇടാവുന്ന പേരാണ്..
നമ്മുടെ ആത്മാവിന്റെ ഒരു പാതി ആവാം നമ്മുടെ കുട്ടികൾ, അത്രയേ ഇതിനു അർത്ഥമുള്ളൂ..
ആത്മാവിൽ നിന്ന് ജനിച്ചത്.
“ ആത്മജ മഹാദേവ് “
















Comments