തിരുവനന്തപുരം : തീവ്രവാദികള്‍ കൈപ്പത്തി വെട്ടിമാറ്റിയ ജോസഫ് മാഷുടെ ജീവിത കഥ സംപ്രേഷണം ചെയ്ത സഫാരി ചാനലില്‍ ഭീഷണി കമന്‍റുകൾ .ചാനലിലെ പ്രമുഖ പരിപാടിയായ ചരിത്രം എന്നിലൂടെ എന്ന ഷോയ്‌ക്ക് നേരെയാണ് സൈബർ ആക്രമണം ഉണ്ടായിരിക്കുന്നത്. പരിപാടിയിൽ പ്രൊഫസർ ടിജെ ജോസഫിന്റെ എപ്പിസോഡുകൾക്ക് നേരെയാണ് സാമുദായിക സ്പർധ വളർത്തും തലത്തിലുള്ള സൈബർ ആക്രമണം ഉടലെടുത്തത്.
‘ജോസഫ് മാഷുടെ കൈയ്യേ വെട്ടിയുള്ളൂ, ഇനി തലയും വെട്ടും’ എന്നതുള്‍പ്പെടെയുള്ള കമന്‍റുകള്‍ ഇടമുറിയാതെ എത്തിയതോടെ സഫാരി ടിവിയുടെ യൂട്യൂബ് ചാനലിന്‍റെ കമന്‍റ് ബോക്സ് ഉടമ കൂടിയായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയ്‌ക്ക് ഓഫ് ചെയ്യേണ്ടിവന്നു.
ഇസ്ലാമിന് അനുകൂലമായ കമന്‍റുകളും അവര്‍ക്കെതിരായ കമന്‍റുകളും വന്നതോടെ കമന്‍റുകളുടെ നിലവാരവും മറ്റൊന്നായി. അതോടെ സമുദായ സ്പര്‍ദ്ധ വളര്‍ത്തേണ്ടെന്ന് കരുതിയാണ് ആര്‍ക്കും കമന്‍റ് ഇടാന്‍ പറ്റാത്ത വിധം കമന്‍റ് ബോക്സ് ഓഫ് ചെയ്തതെന്ന് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര പറഞ്ഞു. ചില കമന്റുകൾ സമുദായികസ്പർധ വളർത്തുന്നവയാണും അതിന് വേണ്ടിയുള്ള ഒരു പ്ലാറ്റ്ഫോമായി മാറാൻ സഫാരിക്ക് താൽപര്യമില്ലെന്നും ചാനൽ മേധാവി പറഞ്ഞു. ജോസഫ് മാഷ് അഭിമുഖത്തില്‍ ഇസ്ലാമിനെ മനപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തി എന്ന് കാണിച്ചായിരുന്നു കുറെ കമന്‍റുകള്‍. പല കമന്‍റുകളും ഫേക്ക് ഐഡിയില്‍ നിന്നുള്ളവ ആയിരുന്നു.
സഫാരി ചാനലിന്‍റെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിലാണ് നാല് എപ്പിസോഡില്‍ ജോസഫ് മാഷ് പഴയ ജീവിത കഥ പറഞ്ഞത് . 2010ലെ കൈവെട്ട് കേസിലെ ഇരയായിരുന്നു തൊടുപുഴ ന്യൂമാൻ കോളജിലെ മലയാളം പ്രൊഫസറായിരുന്ന ടിജെ ജോസഫ്. രണ്ടാം വർഷം ബികോം വിദ്യാർഥികൾക്ക് മതസ്പർധ വളർത്തും വിധം ചോദ്യം പേപ്പർ തയ്യാറാക്കിയെന്ന പത്ര വർത്തയെ തുടർന്ന് പ്രൊഫസർക്ക് നേരെ താലിബാൻ മോഡൽ ആക്രമണം നടത്തുകയായിരുന്നു. അധ്യാപകനെ തന്റെ വീടിന് സമീപത്ത് വെച്ച് ഒമിനി വാനിലെത്തിയ എട്ട് അംഗ സംഘ കൈപത്തി വെട്ടി മാറ്റുകയായിരുന്നു.
















Comments