വാഷിംങ്ടൺ: വാഷിംങ്ടണിൽ ആപ്പിൾ സ്റ്റോർ കുത്തിത്തുറന്ന് മോഷ്ടാക്കൾ നാല് കോടി രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ മോഷ്ടിച്ചു. 436 ആപ്പിൾ ഫോണുകളാണ് സ്റ്റോറിൽ നിന്ന് മോഷ്ണം പോയത്. ആപ്പിൾ സ്റ്റോറിന് സമീപമുള്ള സിയാറ്റിൽ കോഫി ഗിയർ എന്ന ബിസിനസ് സ്ഥാപനത്തിൽ കയറിയ മോഷ്ടാക്കൾ ശുചിമുറിയുടെ ഭിത്തിയിൽ ദ്വാരമുണ്ടാക്കി സ്റ്റോറിലേക്ക് നുഴഞ്ഞ് കയറുകയായിരുന്നു. മോഷ്ടാക്കളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആപ്പിൾ സ്റ്റോർ ഉടമ പറഞ്ഞു.
ആപ്പിൾ സ്റ്റോർ സുരക്ഷാജീവനക്കാരന്റെ കണ്ണുവെട്ടിച്ച് മോഷ്ടാക്കൾ ഫോണുകൾ കൈക്കലാക്കുകയാണ് ചെയ്തത്. വിലപിടിപ്പുള്ള വസ്തുവകകൾ മോഷ്ടിക്കുന്നതിന് തുരങ്കങ്ങൾ ഉണ്ടാക്കുകയും മതിലുകൾ തകർക്കുന്നതൊക്കെ സിനിമകളിൽ ശ്രദ്ധേയമാണ്. എന്നാൽ സമാനമായ രീതിയാണ് മോഷ്ടാക്കൾ തിരഞ്ഞെടുത്തത്. മോഷ്ടാക്കൾ തകർത്ത ഭിത്തിയുടെ ചിത്രം കോഫി ഷോപ്പ് ഉടമ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. എന്നാൽ കോഫി ഷോപ്പിൽ നിന്നും യാതൊന്നും മോഷ്ണം പോയിട്ടില്ല.
















Comments