മാളികപ്പുറം സിനിമയുടെ നൂറാം ദിവസം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ . മലയാളിമനസിനെ ഏറെ സന്തോഷിപ്പിച്ച , അൽപ്പം നൊമ്പരപ്പെടുത്തിയ മാളികപ്പുറം അടുത്തിടെ മലയാള സിനിമയിൽ കണ്ട ഏറ്റവും വലിയ വിജയമായിരുന്നു .
സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയാണ് മാളികപ്പുറം ടീം നൂറാം ദിവസം ആഘോഷിക്കാൻ ഒരുങ്ങുന്ന വിവരം പങ്കുവെച്ചത്. മാളികപ്പുറത്തിന്റെ പ്രദർശനം നൂറ് ദിവസം തികയുന്ന നാളെ(ശനിയാഴ്ച) സിനിമയുടെ ഷോ നടക്കുന്ന നൂറനാട് സ്വാതി തിയറ്ററിൽ വെച്ചാണ് ആഘോഷം നടക്കുക . അതിനു പിന്നാലെ ഉണ്ണി മുകുന്ദൻ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് പോസ്റ്റ് പങ്ക് വച്ചിരിക്കുകയാണ് .
‘ ഈ അത്ഭുതകരമായ ദിവസത്തിന് എല്ലാവർക്കും നന്ദി. നൂറനാട് സ്വാതി സ്‌ക്രീൻസിൽ മാളികപ്പുറം 100 ഉജ്ജ്വല ദിനങ്ങൾ പൂർത്തിയാക്കി. മാളികപ്പുറം ടീമിനൊപ്പം ഞാനും ഉണ്ടാകും. നാളെ കാണാം! ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി ‘ ഉണ്ണി മുകുന്ദൻ കുറിച്ചു . കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശി ശങ്കറാണ്.
















Comments