ദില്ലി: ലോക സമ്പദ് വ്യവസ്ഥയിൽ ഇന്ത്യ നിർണ്ണായക സ്ഥാനം വഹിക്കുമെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ. 2023 ലെ ആഗോള വളർച്ചയുടെ പകുതി ഇന്ത്യയും ചൈനയും വഹിക്കുമെന്നും ഇന്ത്യ ലോക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാകുമെന്നും ജോർജീവ പറഞ്ഞു. കോവിഡ് പകർച്ചവ്യാധിയെ തുടർന്ന് കഴിഞ്ഞ വർഷമുണ്ടായ മാന്ദ്യം ഈ വർഷവും തുടരുമെന്നും അവർ പറഞ്ഞു.
ഉക്രെയ്‌നിലെ റഷ്യയുടെ അധിനിവേശത്തിന് ശേഷം വ്യാപകമായ അനന്തരഫലങ്ങൾ ഉണ്ടായെന്നും 2022 ലെ ആഗോള വളർച്ച ഏകദേശം പകുതിയായി കുറഞ്ഞെന്നും ജോർജീവ പറഞ്ഞു. 6.1 ശതമാനത്തിൽ നിന്നും 3.4 ശതമാനമായെന്ന് ജോർജീവ പറഞ്ഞു. മന്ദഗതിയിലുള്ള വളർച്ച വലിയ പ്രതിസന്ധി സൃ,്ടിക്കും. വരുമാനത്തിൽ ഇടിവുള്ള രാജ്യങ്ങൾക്ക് പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടാകുമെന്നും അവർ വ്യക്തമാക്കി.
















Comments