എറണാകുളം: സ്വർണക്കടത്ത് കേസ് റമീസിന്റെ നഷ്ടമായ ഫോൺരേഖകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടെടുത്തു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുമായി നടത്തിയ സംഭാഷണങ്ങളും മെസേജുകളുമാണ് വീണ്ടെടുത്തിരിക്കുന്നത്. റിക്കവർ ചെയ്ത വിവരങ്ങളിൽ നിന്നും നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇരുവരും നടത്തിയ ചർച്ചകൾ സംബന്ധിച്ച തെളിവുകളും ഇഡിയ്‌ക്ക് ലഭിച്ചതായാണ് വിവരം.
കഴിഞ്ഞ ദിവസമാണ് കേസിലെ മുഖ്യസൂത്രധാരനായ കെടി റമീസ് അറസ്റ്റിലായത്. മൂന്ന് തവണ ഇയാളെ ചോദ്യം ചെയ്തിരുന്നു. നാലാം തവണ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിച്ച ശേഷം ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസിൽ അഞ്ചാം പ്രതിയായ റമീസാണ് ദുബായിയിൽ നിന്നും സ്വർണം കയറ്റി അയപ്പിച്ചത്. വിദേശത്തിരുന്ന് സ്വർണക്കടത്ത് നിയന്ത്രിച്ചിരുന്നതും റമീസ് തന്നെയാണെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. മുൻപ് ദേശീയ അന്വേഷണ ഏജൻസിയും കസ്റ്റംസും റമീസിനെ അറസ്റ്റ് ചെയ്തിരുന്നു.
















Comments