ഇന്ന് പ്രധാനമന്ത്രി മുദ്ര യോജനയുടെ എട്ടാം വാർഷികം. പദ്ധതിയ്‌ക്ക് കീഴിൽ ഇതുവരെ 23 ലക്ഷം കോടി രൂപയിലധികം വരുന്ന 40 കോടി 82 ലക്ഷത്തിലധികം വായ്പകൾ അനുവദിച്ചിട്ടുണ്ട്. മൊത്തം വായ്പയുടെ 21 ശതമാനം പുതിയ സംരംഭകർക്ക് അനുവദിച്ചിട്ടുണ്ട്.
മുദ്ര ലോൺ; അപേക്ഷിക്കേണ്ടതിങ്ങനെ…
ലളിതവും തടസരഹിതവുമായി വായ്പ ലഭിക്കാൻ മുദ്ര യോജന പദ്ധതി സഹായിച്ചെന്നും ധാരാളം യുവ സംരംഭകർക്ക് ഇത് പ്രയോജനപ്പെട്ടെന്നും ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. പദ്ധതിയ്‌ക്ക് കീഴിലുള്ള 68 ശതമാനം വനിതകളാണ്. 5.1 ശതമാനം പട്ടികജാതി-പട്ടിക വർഗ, മറ്റ് പിന്നോക്ക വിഭാഗങ്ങളിലുള്ള സംരംഭകരുടേതാണെന്നും മന്ത്രി പറഞ്ഞു. വൻ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മുദ്ര യോജന വഹിച്ച പങ്ക് ചെറുതല്ലെന്നും അവർ കൂട്ടിച്ചേർത്തു.
2015-ലാണ് പ്രധാനമന്ത്രി മുദ്ര യോജന ആരംഭിച്ചത്. തൊഴിൽ സൃഷ്ടിക്കാനും വരുമാനം ഉണ്ടാക്കാനും സഹായിക്കുന്ന വിവിധ കാര്യങ്ങൾക്കായി മുദ്ര വായ്പ എടുക്കാവുന്നതാണ്. മുദ്ര യോജന പദ്ധതി വഴി കടയയുടമകൾക്കും വ്യാപരികൾക്കും സേവന മേഖലയിലെ മറ്റ് പ്രവർത്തനങ്ങൾക്കുമുള്ള ബിസിനസ് ലോൺ, ചെറുകിട എന്റർപ്രൈസ് യൂണിറ്റുകൾക്കുള്ള ഉപകരണ ധനസഹായം, മുദ്ര കാർഡുകൾ വഴി പ്രവർത്തന മൂലധന വായ്പ, ഗതാഗത വാഹന വായ്പകൾ, കോഴി വളർത്തൽ, തേനീച്ച വളർത്തൽ, മത്സ്യകൃഷി തുടങ്ങിയ കാർഷിക-കാർഷികേതര വരുമാനം ഉണ്ടാക്കുന്നവർക്കും മുദ്ര ലോണിന് അപേക്ഷിക്കാം.
















Comments