ചെന്നൈ: നിരോധിത സംഘടനയായ എൽടിടിഇയുടെ പുനരുജ്ജീവനത്തിനായി പ്രവർത്തിക്കുന്ന സംഘത്തിലെ അംഗത്തെ പിടികൂടി എൻഐഎ. ചെന്നൈയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും വൻതോതിലുള്ള മയക്കുമരുന്നുശേഖരണവും സ്വർണക്കട്ടികളും, ഡിജിറ്റൽ തെളിവുകളും അന്വേഷണ ഏജൻസി പിടിച്ചെടുത്തു.
മുൻപ് തമിഴ്‌നാട്ടിൽ വ്യാപകമായി നടത്തിയ തിരച്ചിലിൽ സംഘവുമായി ബന്ധപ്പെട്ട നിരവധി പേരെ എൻഐഎ പിടികൂടിയിരുന്നു. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ മയക്കുമരുന്നും കളളപ്പണവും ഡിജിറ്റൽ രേഖകളും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഒരാൾ കൂടി പിടിയിലായതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 14 ആയി.
അറസ്റ്റിലായ പ്രതിക്ക് ശ്രീലങ്കൻ മയക്കുമരുന്ന് സംഘത്തിലെ മുഖ്യകണ്ണിയായ മൂഹമ്മദ് അസ്മീനുമായി ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇയാൾ എൽടിടിഇയുടെ പുനരുജ്ജീവനത്തിനായി മയക്കുമരുന്നു വിൽപ്പനയും കള്ളപ്പണ ഇടപാടുകളും നടത്തിയിരുന്നതായി അന്വേഷണ സംഘം സംശയിക്കുന്നു.
2022ൽ കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ 22 പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിൽ 13 പേരെ അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈയിലെ മയക്കുമരുന്നു വ്യാപാരങ്ങളുടെ പണം ഹവാല ഏജന്റായ മുഹമ്മദ് അലിയ്‌ക്ക് കൈമാറിയിരുന്നതായും കണ്ടെത്തിയിരുന്നു.
















Comments