മുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസയോഗ്യതയെ പറ്റി ചോദ്യങ്ങൾ ഉന്നയികുന്നവർക്ക് മറുപടിയുമായി നടൻ അനുപം ഖേറിന്റെ അമ്മ ദുലാരി ഖേർ . ബിരുദത്തെ ചോദ്യം ചെയ്യുന്ന 10 പേരെ പ്രധാനമന്ത്രിക്ക് പഠിപ്പിക്കാൻ കഴിയുമെന്നും , എഴുത്തും വായനയും കൊണ്ട് ഒന്നും നേടാനാകില്ല, മനസാണ് പ്രധാനമെന്നും ദുലാരി ഖേർ പറയുന്നു.
ദുലാരി ഖേറിന്റെ വീഡിയോകൾ ഇടയ്‌ക്ക് മകൻ അനുപം ഖേർ സോഷ്യൽ മീഡിയയിൽ പങ്ക് വയ്‌ക്കാറുണ്ട് . അത്തരത്തിലുള്ള ഒരു വീഡിയോയിൽ, അനുപം ഖേർ തന്റെ അമ്മയോട് പറഞ്ഞു, “മമ്മീ, മോദിജിക്ക് വിദ്യാഭ്യാസമില്ലെന്നാണ് ഇപ്പോൾ ചിലർ പറയുന്നത്.” എന്ന് പറയുന്നുണ്ട് . അതിനുള്ള മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത് .
“ അവരോട് പഠിക്കാൻ പറയൂ. നിങ്ങളെപ്പോലെ 10 പേരെ മോദി പഠിപ്പിക്കും. അദ്ദേഹം എവിടെ ഇരുന്നാലും ധൈര്യത്തോടെ ഇരിക്കുന്നു. കോടിക്കണക്കിന് ആളുകളുടെ കൂടെ ഇരിക്കുന്നവൻ വിദ്യാസമ്പന്നനല്ലേ? ചോദ്യങ്ങൾ ഉന്നയിക്കുന്നവർ വിദ്യാസമ്പന്നരാണോ? പിന്നെ വായന മനസു കൊണ്ടായിരിക്കണം. മനസ്സാണ് ഏറ്റവും പ്രധാനം. വിദ്യാസമ്പന്നരായ ആളുകൾക്ക് മാത്രമേ തലച്ചോറുള്ളൂ.“ എന്നും ദുലാരി ചോദിക്കുന്നു.
Comments