ചെന്നൈ ; സെൽഫികൾ രാഷ്‌ട്രീയത്തിൽ ചില ഓർമ്മക്കാഴ്‌ച്ചകളാണ് . എന്നാൽ പ്രധാനമന്ത്രി ഇന്ന് തമിഴ്നാട്ടിൽ വന്നപ്പോൾ എടുത്ത സെൽഫിയെ വെറും ഒരു കാഴ്‌ച്ചയായി മാത്രം തള്ളിക്കളയാനാകില്ല . ദിവ്യാംഗനായ പാർട്ടി പ്രവർത്തകൻ ഇരിക്കുന്നിടത്ത് വന്ന് സെൽഫിയെടുക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭിന്നശേഷിയുള്ള ബി.ജെ.പി പ്രവർത്തകനുമായി പ്രധാനമന്ത്രി ഇന്ന് അൽപ്പം നേരം ചിലവിട്ടിരുന്നു . ആ സമയം പകർത്തിയ ചിത്രമാണ് വൈറലായത് . ബി.ജെ.പിയുടെ സമർപ്പിത പ്രവർത്തകനാണെങ്കിലും, ഈറോഡിൽ നിന്നുള്ള ബി.ജെ.പി ബൂത്ത് പ്രസിഡൻറ് എസ്. മണികണ്ഠൻ ഒരുപക്ഷെ ഇത് ഒരിക്കലും വിചാരിച്ചിട്ടുണ്ടാകില്ല.
പാർട്ടിയിലെ ഉന്നത നേതാവും , പ്രധാനമന്ത്രിയുമായ മോദി സന്തോഷത്തോടെ അദ്ദേഹത്തോടൊപ്പം ഒരു സെൽഫിയെടുക്കുകയും സെൽഫികൾ അപ്‌ലോഡ് ചെയ്യുന്നതിനൊപ്പം സോഷ്യൽ മീഡിയയിൽ അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്യുന്നു . മണികണ്ഠനെ സംബന്ധിച്ച് ഇത് ഏറെ സന്തോഷവും , ഒപ്പം അഭിമാനവുമാണ്.
“ഒരു പ്രത്യേക സെൽഫി…ചെന്നൈയിൽ വെച്ച് ഞാൻ തിരു എസ്. മണികണ്ഠനെ കണ്ടു. ഈറോഡിൽ നിന്നുള്ള @BJP4Tamilnadu പ്രവർത്തകൻ, ബൂത്ത് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന അഭിമാനിയാണ് അദ്ദേഹം. വികലാംഗനായ ഒരു വ്യക്തി സ്വന്തമായി കട നടത്തുന്നു, ഏറ്റവും പ്രചോദിപ്പിക്കുന്ന വശം – തന്റെ പ്രതിദിന ലാഭത്തിന്റെ ഗണ്യമായ ഒരു ഭാഗം ബിജെപിക്ക് അദ്ദേഹം നൽകുന്നു. !,” മോദി സെൽഫിയ്‌ക്കൊപ്പം ട്വീറ്റ് ചെയ്തു.
പാർട്ടിയോടുള്ള മണികണ്ഠന്റെ അർപ്പണബോധത്തെ പ്രകീർത്തിച്ചുകൊണ്ട് പ്രധാനമന്ത്രി മറ്റൊരു ട്വീറ്റിൽ, അദ്ദേഹത്തിന്റെ ജീവിതയാത്രയും ബിജെപിയുടെ പ്രത്യയശാസ്ത്രത്തോടുള്ള അർപ്പണബോധവും പ്രചോദനകരമാണെന്നും പറഞ്ഞു. ” എസ്. മണികണ്ഠനെപ്പോലുള്ളവർ ഉള്ള ഒരു പാർട്ടിയിൽ പ്രവർത്തിക്കാനായതിൽ എനിക്ക് അഭിമാനമുണ്ട്. അദ്ദേഹത്തിന്റെ ജീവിതയാത്ര നമ്മുടെ പാർട്ടിയോടും പ്രത്യയശാസ്ത്രത്തോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് എന്റെ ആശംസകൾ,” മോദി ട്വീറ്റ് ചെയ്തു.
Comments