രാഹുലിനെതിരെയും കോൺഗ്രസിനെതിരെയും വിമർശനവുമായി മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. രാഹുലിനെ ആയോഗ്യനാക്കിയപ്പോൾ ഒരു കൊതുക് പോലും കരഞ്ഞില്ലെും അദ്ദേഹം വിമർശിച്ചു. ഇന്ദിരയ്‌ക്ക് ലഭിച്ചിരു പോലെ ജനസമ്മതി ഒരിക്കലും രാഹുലിന് ലഭിക്കില്ലെും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗുലാം നബി ആസാദ് കോൺഗ്രസിനെതിരെ തുറന്നടിച്ചത്.
നമുക്ക് വേണമെങ്കിൽ ബിജെപിയുടെ നയങ്ങളോട് വിയോജിക്കാം എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഒരുപാട് നല്ല ഗുണങ്ങളുണ്ട്. മോദിക്കെതിരെ ഏഴ് വർഷം പ്രതിപക്ഷ നേതാവായിരുന്നു താൻ എന്നും അദ്ദേഹത്തിന്റെ ചായ സത്ക്കാരത്തിനുള്ള ക്ഷണങ്ങൾ പോലും താൻ നിരസിച്ചിരുന്നു.എന്നാൽ ഒരിക്കൽ പോലും അദ്ദേഹം അതിന്റെ വിരോധം തന്നൊട് കാണിച്ചിട്ടില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു. പ്രധാനമന്ത്രി തന്നോട് കാണിച്ചിട്ടുള്ള മര്യാദ വളരെയധികം പ്രശംസ അർഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനിൽ ആന്റണി, ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ്, ആർപിഎൻ സിങ്, ഹാർദിക് പട്ടേൽ തുടങ്ങി നിരവധി യുവനേതാക്കളാണ് പാർട്ടി വിട്ടുപോയെന്നും യുവനേതാക്കളെ കോൺഗ്രസിന് വലിയ രീതിയിൽ നഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുലിന് നേതൃത്വപാടവമില്ലെന്നും അതിനാലാണ് യുവ നേതാക്കൾ കൊഴിഞ്ഞുപോകുതെും ഗുലാം നബി ആസാദ് പറഞ്ഞു. ‘കോൺഗ്രസിന്റെ വീഴ്ച ഒരുപാട് നേരത്തേ തുടങ്ങിയാണ്. വലിയ നേതാക്കളുള്ളപ്പോൾ അത് ഒന്ന് പിടിച്ചുനിർത്താൻ നോക്കി എന്ന് മാത്രം. നേതാക്കൾ ദുർബലരായപ്പോൾ വീഴ്ച പൂർണ്ണമായി. ഒരു ദിവസംകൊണ്ടോ ഒരു വർഷം കൊണ്ടോ ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടികൾ ഇല്ലാതാകില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
















Comments