സ്വർണ്ണമൊഴുകുന്ന കാട് , വിസ്മയിപ്പിക്കുന്ന ഈ ചിത്രം പുറത്ത് വിട്ടത് നാസയാണ് . നാസയുടെ ബഹിരാകാശ നിലയം പകർത്തിയ ഈ ചിത്രങ്ങളിൽ ആമസോണിലെ വനത്തിലൂടെ ഒഴുകുന്ന നദിയ്‌ക്ക് സ്വർണ്ണനിറമാണുള്ളത് .
പെറുവിയൻ ആമസോൺ കാടിന്റെ ചിത്രങ്ങൾ അടുത്തിടെയാണ് നാസ പകർത്തിയത് . അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ (ISS) നിന്നുള്ള ഒരു ബഹിരാകാശയാത്രികനാണ് ഈ ചിത്രം പകർത്തിയത്. ആമസോണിൽ സ്വർണം വേർതിരിച്ചെടുക്കുന്നതിനുള്ള അനധികൃത ഖനനം നടക്കുന്നു, ഇത് അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇത് ആശങ്കാജനകവുമാണ്.
ഇത് ആമസോണിന്റെ ഒരു ഭാഗം മാത്രമാണ്. പെറുവിലെ മാഡ്രെ-ഡി-ദിയോസ് പ്രവിശ്യയിലൂടെ ഒഴുകുന്ന നദിയാണിത്. ഈ പ്രദേശം മുഴുവൻ നദികളും തടാകങ്ങളും താഴ്വരകളും നീരുറവകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. നാസ പകർത്തിയ ചിത്രത്തിൽ ഇനാംബരി നദി ഇടതുവശത്തായി കാണപ്പെടുന്നു. ഇതുകൂടാതെ കാടിന് നടുവിലെ സ്വർണ്ണ നിറത്തിലുള്ള കുഴികൾ അനധികൃത ഖനനത്തെ സൂചിപ്പിക്കുന്നു. ഏകദേശം 15 കിലോമീറ്ററോളം നീളമുണ്ട് ഇതിന്.
.ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ സ്വർണ്ണം ഉൽപ്പാദിപ്പിക്കുന്ന രാജ്യമാണ് പെറു. ഏറ്റവും വലിയ സ്വതന്ത്ര ഖനന കേന്ദ്രമാണ് മാഡ്രെ-ഡി-ഡിയോസ്. ഈ ഖനനം മൂലം ആമസോണിന്റെ സന്തുലിതാവസ്ഥ താറുമാറാകുന്നു . സ്വർണ്ണം വേർതിരിച്ചെടുക്കുന്ന പ്രക്രിയയിൽ മെർക്കുറി ഉപയോഗിക്കുന്നു. ഇതുമൂലം മെർക്കുറി മലിനീകരണവും വർധിച്ചുവരികയാണ്. ഈ വനത്തിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ ഇവിടെ വന്യമായ ജീവിതം നയിക്കുന്നുണ്ട് .
















Comments