തിയേറ്ററുകളെ ഇളക്കി മറിച്ച സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം. പുതുവത്സര റിലീസായി തിയറ്ററുകളിലെത്തിയ ചിത്രം പിന്നീട് ഡിസ്‌നി പ്ലസ് ഹോട്ടസ്റ്റാറിലൂടെ ഒടിടി റിലീസ് ആയും എത്തിയിരുന്നു. പിന്നാലെ ടെലിവിഷൻ പ്രീമിയറിനൊരുങ്ങുകയാണ് വിഷ്ണു ശങ്കറിന്റെ മാളികപ്പുറം. ഏഷ്യനെറ്റിൽ വിഷു ദിനത്തിലാകും ദൃശ്യവിസ്മയം ഒരുക്കി മാളികപ്പുറം പ്രക്ഷേകരിലേക്ക് എത്തുക.
ബാലതാരം ദേവനന്ദയും ശ്രീപഥുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആൻ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഭിലാഷ് പിള്ളയുടേതാണ് രചന. ഉണ്ണിമുകുന്ദൻ, സൈജു കുറുപ്പ്, സമ്പത്ത് റാം, ടി ജി രവി, രൺജി പണിക്കർ, മനോജ് കെ ജയൻ, രമേശ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണൻ, കലാഭവൻ ജിന്റോ, അജയ് വാസുദേവ്, അരുൺ മാമൻ, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആൽഫി പഞ്ഞിക്കാരൻ, മനോഹരി ജോയ്, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
നൂറ് കോടി ക്ലബിൽ ഇടം നേടിയ ചിത്രം മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ് ,കന്നട, ഹിന്ദി എന്നീ ഭാഷകളിലും റിലീസ് ചെയ്തിരുന്നു. ബിഗ് സ്‌ക്രീനിലെ ഗംഭീര വിജയത്തിന് ശേഷം സിനിമ ഒടിടിയിലും ട്രൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയിരുന്നു.
Comments