ഷൈൻ ടോം ചാക്കോയും അഹാന കൃഷ്ണയും ഒന്നിക്കുന്ന പുതിയ ചിത്രമായ ‘അടി’യിലെ പുതിയ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ‘പണ്ടാറടങ്ങാൻ’ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടു. പ്രശോഭ് വിജയന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണിത്. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു.
‘പണ്ടാറടങ്ങാൻ’ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ
അടുത്തിടെ ഹരിശ്രീ അശോകൻ പാടിയ ‘കൊക്കരക്കോ’ എന്ന വീഡിയോ ഗാനം പുറത്തുവിട്ടിരുന്നു. അൻവർ അലിയുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് ഈണമിട്ടിരിക്കുന്നത്. അഹാന കൃഷ്ണയ്‌ക്കും ഷൈൻ ടോം ചാക്കോയ്‌ക്കും ഒപ്പം ധ്രുവൻ, ബിറ്റോ ഡേവിഡ്, ശ്രീകാന്ത് ദാസൻ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.
ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസാണ് നിർമ്മാണം. ചിത്രം ഏപ്രിൽ 14-ന് വിഷു റിലീസായി തിയറ്റേറുകളിലെത്തും. ഛായാഗ്രഹണം ഫായിസ് സിദ്ധിഖ്. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫൽ എഡിറ്റിംഗും സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരവും ആർട്ട് സുഭാഷ് കരുണും രഞ്ജിത് ആർ മേക്കപ്പും നിർവഹിച്ചിരിക്കുന്നു.
















Comments