സിഗരറ്റ് വലിക്കുന്നതിനിടയിൽ ദേശീയ ഗാനത്തെ അവഹേളിക്കുന്ന പെൺകുട്ടികളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ദേശീയഗാനത്തെ പരിഹസിക്കുകയും സിഗരറ്റിനോട് താരതമ്യം ചെയ്യുകയും ചെയ്യുന്ന വീഡിയോയാണ് പെൺകുട്ടികൾ ഫേസ്ബുക്കിൽ പങ്കു വെച്ചിരിക്കുന്നത്. കൊൽക്കത്തയിൽ നിന്നുള്ള പെൺകുട്ടികളാണ് ദേശീയഗാനത്തെ അവഹേളിച്ചത്.
സിഗരറ്റ് പിടിച്ച് ഇരുന്നുകൊണ്ട് തെറ്റായ വരികൾ ഉപയോഗിച്ച് പെൺകുട്ടികൾ ദേശീയഗാനം ആലപിക്കുന്നത് ദൃശ്യങ്ങളിൽ കാണാവുന്നതാണ്. വീഡിയോ വൈറലായതിന് പിന്നാലെ ദേശീയ ഗാനത്തെ പരിഹസിച്ചതിന് വിമർശനവുമായി ആളുകൾ രംഗത്തെത്തുകയും ചെയ്തു. സംഭവം വിവാദമായതോടെ സമുഹമാദ്ധ്യമത്തിലെ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് പെൺകുട്ടികളിപ്പോൾ.
എന്നാൽ ഇരുവർക്കുമെതിരെ കർശന നടപടി ആവശ്യപ്പെട്ട് നിരവധിപേരാണ് രംഗത്ത് എ ത്തിയിരിക്കുന്നത്. തുടർന്ന്,ബറാഖ്പ്പുർ സൈബർ സെൽ പെൺകുട്ടികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പിന്നാലെ പെൺകുട്ടികൾ ഫേസ്ബുക്കിൽ നിന്നും വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. തമാശയ്‌ക്ക് വേണ്ടി മാത്രം ചെയ്തതാണെന്നാണ് പെൺകുട്ടികൾ ഉന്നയിക്കുന്ന വാദം. ഈ വീഡിയോയ്‌ക്കായി സുഹൃത്തുമായി പന്തയം വെച്ചുവെന്നും തുടർന്നാണ് വീഡിയോ സമൂഹമാദ്ധ്യമത്തിൽ ഷെയർ ചെയ്തതെന്നുമാണ് പെൺകുട്ടികൾ പറയുന്നത്. പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ചതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പെൺകുട്ടികൾ പ്രായപൂർത്തിയാകാത്തവരാണെന്നാണ്.
















Comments