കോഴിക്കോട് : പ്രണയ നൈരാശ്യത്തെ തുടർന്ന് പോലീസ് സ്റ്റേഷന് മുന്നിൽ ജീവനൊടുക്കാൻ ശ്രമം നടത്തി യുവാവ്. മാഹി സംവദേശിയായ യുവാവാണ് ജീവനൊടുക്കാൻ ശ്രമം നടത്തിയത്. കോഴിക്കോട് പോലീസ് സ്റ്റേഷന് മുന്നിൽ വെച്ച് ശരീരത്തിൽ പെട്രോളൊഴിച്ച് മരിക്കാനാണ് ശ്രമിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും പോലീസും ചേർന്ന് ഇയാളെ രക്ഷപ്പെടുത്തി.
ഇന്നലെ ഉച്ചയോട് കൂടിയാണ് പോലീസ് സ്റ്റേഷന് മുന്നിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. യുവാവിനെതിരെ കാമുകിയായ യുവതി ഏതാനും ദിവസങ്ങൾക്ക് മുമ്പ് പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച് ചോദ്യം ചെയ്യുന്നതിനാണ് യുവാവിനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്. യുവതിയുമായി പത്ത് വർഷത്തിലേറെയായി പ്രണയത്തിലായിരുന്നുവെന്നാണ് യുവാവിന്റെ വാദം. രണ്ട് ദിവസം മുമ്പ് യുവതി മറ്റൊരാൾക്കൊപ്പം പോയിരുന്നു. ഇതിൽ മനം നൊന്ത് ജീവനൊടുക്കാൻ ശ്രമം നടത്തി എന്നാണ് ലഭിക്കുന്ന വിവരം.
ശരീരമാസകലം പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചതിനാൽ അഗ്നിരക്ഷാ സേനയെത്തി ദേഹത്തെ പെട്രോൾ തുടച്ച് നീക്കിയതിന് ശേഷമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആത്മഹത്യ ശ്രമത്തിന് യുവാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
















Comments