തന്റെ പഴയ കാലത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരം റിങ്കു സിംഗ് . താഴേക്കിടയിലെ കുടുംബത്തിൽ നിന്ന് സ്വന്തം നിലയിൽ ഉയർന്ന താരമാണ് റിങ്കു . അദ്ദേഹത്തിന്റെ അച്ഛൻ ഇപ്പോഴും ഒരു വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്ന ജോലിചെയ്യുന്നു . റിങ്കു ഒരു പ്രൊഫഷണൽ ക്രിക്കറ്റ് താരമാകുന്നതിന് മുമ്പ് റിങ്കുവിന്റെ കുടുംബത്തിന് ഒരുപാട് കടങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ, ആ കഷ്ടപ്പാടുകളുടെ നാളുകൾ അവസാനിച്ചുവെന്നും റിങ്കു പറയുന്നു.
ഞാൻ എന്റെ കുടുംബത്തിന് വേണ്ടി എല്ലാം ചെയ്യുന്നു. കഷ്ടകാലം അവസാനിച്ചു, ഞാൻ എന്റെ പിതാവിനോട് ജോലി ഉപേക്ഷിക്കാൻ പറഞ്ഞു. 30 വർഷമായി അദ്ദേഹം ജോലി ചെയ്യുന്നു. ഞാൻ അദ്ദേഹത്തോട് അത് വിടാൻ പറഞ്ഞപ്പോൾ അത് കേൾക്കാൻ തയാറായില്ല, ഇപ്പോഴും ജോലി തുടരുന്നു. ഞാനും എന്റെ സഹോദരന്മാരും പിതാവിനെ സഹായിച്ചിട്ടുണ്ട് . എന്റെ അച്ഛൻ ഞാൻ ക്രിക്കറ്റ് കളിക്കുന്നതിന് എതിരായിരുന്നു. ഞാൻ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാനും പണം സമ്പാദിക്കാനും അദ്ദേഹം ആഗ്രഹിച്ചു. അമ്മ എന്നെ പിന്തുണയ്‌ക്കുമായിരുന്നു,എന്തായാലും ഇപ്പോൾ കടങ്ങൾ മാറി, വീട്ടിലെ പ്രശ്നങ്ങൾ തീർന്നു, ”റിങ്കു പറഞ്ഞു.
















Comments