ഹാസ്യ നടനെന്ന ലേബലിൽ നിന്ന് മാറി വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായി അവതരിപ്പിച്ച് അഭിനയത്തിന്റെ മറ്റൊരു അദ്ധ്യായം കുറിച്ച താരമാണ് സുരാജ് വെഞ്ഞാറമൂട്. എന്നാൽ ഇപ്പോഴിതാ പിന്നണി ഗാനവുമായി ആരാധകരെ കൈയിലെടുക്കാൻ തയാറായിരിക്കുകയാണ് താരം. ‘മദനോത്സവം’ എന്ന് പുത്തൻ ചിത്രത്തിലെ ‘മദനൻ റാപ്പ്’ എന്ന് ഗാനമാണ് സുരാജ് വെഞ്ഞാറമൂട് ആലപിച്ചിരിക്കുന്നത്. സുരാജ് അർത്തില്ലസിച്ച് പാടുന്നതിന്റെ മേക്കിംഗ് വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.
നവാഗത സംവിധായകൻ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദനോത്സവം. സന്തോഷ് കുമാറിന്റെ
‘തങ്കച്ചൻ മഞ്ഞക്കാരൻ’ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇതൊരു കോമഡി മാസ് എന്റർടെയ്‌നർ ചിത്രമാണ്. ചിത്രം ഏപ്രിൽ 14 ന് തിയറ്ററുകളിൽ എത്തും.
സുരാജ് വെഞ്ഞാറമൂട് ആദ്യമായി മലയാള സിനിമാ പിന്നണി ഗായകനാകുന്നു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്.
ക്രിസ്റ്റോ സേവ്യറാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ സാമൂഹ്യമാദ്ധ്യമങ്ങളിൽ
ട്രൈലറും ടീസറും വൈറലായിരിക്കുകയാണ്. നിരവധി ആരാധകരാണ് പിന്തുണയും ആശംസകളുമായി രംഗത്തെത്തിയത്.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രത്തിന്റെ നിർമാണം. ഭാമ അരുൺ, രാജേഷ് മാധവൻ, പി.പി. കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ, ജോവൽ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹ്നാദ് ജലാലും എഡിറ്റിങ് വിവേക് ഹർഷനുമാണ് ചെയ്തിരിക്കുന്നത്.
















Comments