ന്യൂഡൽഹി: വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ഗായകൻ ലക്കി അലി. ഹിന്ദു സഹോദരങ്ങളോട് മാപ്പ് പറഞ്ഞ് പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് ലക്കി അലി. കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റിൽ ബ്രാഹ്‌മണൻ എന്ന വാക്ക് അബ്രഹാം എന്ന വാക്കിൽ നിന്നാണെന്നുള്ള ഫേസ് ബുക്ക് പോസ്റ്റാണ് ലക്കി അലി പങ്കുവെച്ചത്. സംഭവം വിവാദമായതിനെ തുടർന്നാണ് ഗായകൻ പോസ്റ്റ് പിൻവലിക്കുകയും മാപ്പ് പറയുകയും ചെയ്തിരിക്കുന്നത്.
പ്രിയപ്പെട്ടവരേ, എന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റ് ഉണ്ടാക്കിയ വിവാദം ഞാൻ മനസിലാക്കുന്നു. എന്റെ ഉദ്ദേശം ആരിലും വിഷമമോ ദേഷ്യമോ ഉണ്ടാക്കുക എന്നതായിരുന്നില്ല, അങ്ങനെയുണ്ടായതിൽ ഞാൻ ഖേദിക്കുന്നു. എല്ലാവരേയും ഒന്നിപ്പിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം. പക്ഷെ ഞാൻ ഉദ്ദേശിച്ച രീതിയിൽ അത് നടന്നില്ലെന്ന് ഞാൻ മനസിലാക്കുന്നു. എന്നായിരുന്നു ഗായകന്റെ വാക്കുകൾ.
‘എന്റെ പ്രിയപ്പെട്ട ഹിന്ദു സഹോദരീ സഹോദരന്മാരെയും അത് വിഷമിപ്പിച്ചു എന്ന് അറിയുമ്പോഴാണ് ആ വാക്കുകൾ പ്രയോഗിക്കുന്ന സമയത്ത് ഞാൻ കൂടുതൽ ബോധവനായിരിക്കണം എന്ന് തോന്നിയത്. അതിന് ഞാൻ മാപ്പ് പറയുന്നു. ഞാൻ നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുന്നു’ എന്നായിരുന്നു ലക്കി അലിയുടെ പുതിയ പോസ്റ്റ്.
















Comments