ന്യൂഡൽഹി: ആധാറുമായി ബന്ധപ്പെട്ട് വിരലടയാളം ശേഖരിക്കുന്നതിന് സ്‌കാനിംഗ് മെഷീനു പകരം ഇനി മൊബൈൽ ഫോൺ ഉപയോഗിക്കാം. സ്‌കാനിംഗ് മെഷീനേക്കാൾ വേഗത്തിൽ മൊബൈൽ ക്യാമറ വഴി വിരലടയാളങ്ങൾ ശേഖരിക്കാൻ സാധിക്കും. ഇതിന്റെ ഭാഗമായി ടച്ച് ലെസ് ബയോമെട്രിക് സംവിധാനം വികസിപ്പിക്കാനുള്ള പദ്ധതികൾ അധാർ അതോറിറ്റി ആരംഭിച്ചു.
ഐഐടി ബോംബെയുമായി ചേർന്നായിരിക്കും ടച്ച് ലെസ് ബയോമെട്രിക് സംവിധാനം നടപ്പിലാക്കുന്നത്. നിലവിൽ ഉപയോഗിക്കുന്ന ആധാർ ഫിംഗർപ്രിന്റ് സ്‌കാനിംഗ് മെഷീനുകളിൽ പലപ്പോഴും വിരലടയാളം പതിയാറില്ല. കൂടാതെ താമസവും ഉണ്ടാകുന്നു. ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായാണ് മൊബൈൽ സംവിധാനം നടപ്പാക്കുന്നത്.
മൊബൈലിലൂടെ വിരലടയാളങ്ങൾ ശേഖരിക്കുന്നതിന് യാതൊരു തടസ്സങ്ങളും ഉണ്ടാകില്ല. സ്‌കാനിംഗ് മെഷീനുകൾ വാങ്ങുന്നതിന്റെ ചെലവുകൾ ലാഭിക്കുകയും ചെയ്യാം. കൂടാതെ മെഷീൻ ലേണിംഗ് സംവിധാനം ഉപയോഗിച്ച് മൊബൈലിലൂടെ ശേഖരിച്ച വിരലടയാളങ്ങൾ യഥാർഥമാണോയെന്നും ഉറപ്പാക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
















Comments