ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരുടെ അശ്രദ്ധയും സേവനങ്ങളിലെ പോരായ്മയും മൂലം മരണപ്പെട്ടയാളുടെ കുടുംബത്തിന് 60 ലക്ഷം നൽകാൻ വിധി. ബന്ധുക്കള്‍ക്ക് 60ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് ഉത്തരവിട്ടത്. തുക ആറാഴ്ചയ്‌ക്കകം നൽകാനാണ് ഉത്തരവ്.
ആശുപത്രി 30 ലക്ഷവും ബാക്കി തുക ഓങ്കോളജിസ്റ്റ് ഡോ.രാജേഷ് ജിന്‍ഡാലും അനസ്തറ്റിസ്റ്റ് ഡോ.സനൈ പട്‌വാരിയും ചേര്‍ന്ന് നല്‍കണമെന്നാണ് നിർദ്ദേശം. കേസിന്റെ ആസ്പദമായി മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ കൂടി ആശുപത്രി നൽകണമെന്ന് വിധിയിൽ പറയുന്നുണ്ട്.
സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന കുന്തല്‍ ചൗധരിയുടെ മരണത്തിന് കാരണം ആശുപത്രി അധികൃതരുടെ അശ്രദ്ധയാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ചൗധരിയുടെ ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത മകനും 3.1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എന്‍സിഡിആര്‍സിക്ക് മുമ്പാകെ പരാതിയും നൽകിയിരുന്നു.
കാൻസർ മൂർച്ഛിച്ചതിനെ തുടർന്ന് 2008 ജനുവരിയിലാണ് കുന്തല്‍ ചൗധരിയെ കുടുംബാംഗങ്ങൾ മുംബൈയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗിയുടെ നില ഗുരുതരമാണെന്നും ജീവൻ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്നും ആശുപത്രി ജീവനക്കാർ അറിയിച്ചു. തുടർന്ന്, 2008 ജൂണ്‍ 24-ന് അദ്ദേഹത്തെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ 9-ന് രോഗി മരണപ്പെടുകയും ചെയ്തു. ഇതിനെ തുടർന്നാണ് പരാതിയുമായി ഭാര്യയും മകനും രംഗത്ത് എത്തിയത്.
















Comments