അമൃത്സർ: ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിംഗിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പഞ്ചാബ് പോലീസ്. ഇത് പൊതുജനങ്ങളെ അറിയിച്ചുകൊണ്ട് പോലീസ് പോസ്റ്ററുകൾ പൊതുയിടങ്ങളിൽ പതിപ്പിച്ചു. ഗുരുദാസ്പൂർ റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലാണ് അമൃത്പാലിന്റെ ചിത്രത്തോടെയുള്ള പോസ്റ്റർ പതിച്ചത്.
ഇത്തരത്തിൽ സംസ്ഥാനത്ത് എല്ലായിടത്തും ഇത്തരത്തിൽ പോസ്റ്ററുകൾ പതിപ്പിച്ചതായി പഞ്ചാബ് പോലീസ് വ്യക്തമാക്കി. അമൃത്പാലിനെ കുറിച്ച് നിർണായക വിവരങ്ങൾ കൈമാറുന്നവർക്ക് പാരിതോഷികം നൽകുമെന്നും വിവരം ലഭിക്കുന്നവർ പോസ്റ്ററിൽ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം അമൃത് പാൽ സിംഗിന്റെ കൂട്ടാളിയായ പപ്പൽപ്രീത് സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ അറസ്റ്റിനെ തുടർന്ന് അമൃത് പാൽ സിംഗിനെക്കുറിച്ച് നിർണായക തെളിവുകൾ ലഭിച്ചതായി പോലീസ് അറിയിച്ചു. പപ്പൽപ്രീതിനൊപ്പമാണ് അമൃത്പാൽ സിംഗ് ഒളിവിൽ പോയത്. പഞ്ചാബിൽ നിന്ന് അമൃത്പാൽ സിംഗ് കടന്നതായി സ്ഥിരീകരിച്ചതോടെ പോലീസ് അയൽ സംസ്ഥാനങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഇതിനോടകം അമൃത്പാൽ സിംഗുമായി ബന്ധമുള്ള നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
















Comments