ന്യൂഡൽഹി: നെഹ്‌റു കുടുംബത്തിന്റെ ഭാരതരത്‌ന പുരസ്‌കാരത്തെ വിമർശിച്ച് അനിൽ കെ ആന്റണി. സ്വന്തം ഭരണ കാലത്ത് തന്നെ സ്വന്തമായി ഭാരതരത്്‌നം നേടിയെടുത്ത നെഹ്‌റു കുടുംബത്തിന്റെ വിരോധാഭാസമാണ് അനിൽ കെ ആന്റണി ചൂണ്ടിക്കാട്ടിയത്. അബേദ്ക്കർജയന്തി ദിനത്തിൽ രാഹുൽ ഗാന്ധി പങ്ക് വെച്ച ട്വീറ്റിന് മറുപടിയായാണ് അനിൽ ആന്റണി രംഗത്തെത്തിയത്.
1964 ലാണ് നെഹ്‌റു അന്തരിച്ചത് എന്നാൽ 1955 ൽ തന്നെ സ്വന്തമായി പരമോന്നത ബഹുമതിയായ ഭാരതരത്‌നം നെഹ്‌റു നേടിയെടുത്തു. ഇന്ദിരയും വ്യത്യസ്തയല്ല 1971 ലാണ് ഇന്ദിര ഭാരതരത്‌നം ഏറ്റുവാങ്ങിയത്. അതും അവരുടെ ഭരണകാലത്ത് തന്നെ. ഇന്ദിര അന്തരിച്ചത് 1984 ലാണെന്നും അനിൽ ട്വീറ്റിൽ വ്യക്തമാക്കുന്നു. രാജീവ് ഗാന്ധി മരണപ്പെട്ട വർഷം തന്നെ ഭാരതരത്‌ന ലഭിച്ചിട്ടുണ്ട്.എന്നാൽ ഭരണഘടന ശിൽപിയെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന നൽകി ആദരിക്കാൻ കോൺഗ്രസ് ഇതര സർക്കാർ വരേണ്ടി വന്നു. ആദ്യ നെഹ്‌റു മന്ത്രി സഭയിലെ നിയമകാര്യ മന്ത്രികൂടിയാണ് അബേദ്ക്കർ. ഒടുവിൽ അദ്ദേഹം അന്തരിച്ച് 34 വർഷത്തിന് ശേഷം 1990 ലാണ് ഭാരതരത്‌ന മരണാനന്തര ബഹുമതിയായി സമ്മാനിച്ചത്.1956 ലാണ് അബേദ്ക്കർ അന്തരിച്ചത് അനിൽ അന്റണി വ്യക്തമാക്കുന്നു.
അബേദ്ക്കറിന്റെ കാര്യത്തിൽ കപടഭക്തിയാണ് കോൺഗ്രസിനുള്ളത്. ഭരണഘടന ശിൽപിയെ പൂർണ്ണമായും അവഗണിക്കുകയായിരുന്നു കോൺഗ്രസ്. ഭാരതരത്‌നം നൽകി ആദരിക്കാൻ പോലും തയ്യാറാകാത്ത കോൺഗ്രസാണ് ഇപ്പോൾ അദ്ദേഹത്തെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുന്നത് അനിൽ ട്വീറ്ററിൽ പറയുന്നു.
അനിൽ ആന്റണി പങ്കുവെച്ച കുറിപ്പ്:
Pt. Nehru passed away in 1964 , awarded himself a Bharat Ratna in 1955.
Indira ji died in 1984, awarded herself a Bharat Ratna in 1971.
Rajiv ji died in 1991 and was awarded a Bharat Ratna the same year in 1991.Dr. Ambedkar , the father of Indian constitution , member of Pt.… https://t.co/OrIf7H2YQ1
— Anil K Antony (@anilkantony) April 14, 2023
















Comments