ലക്നൗ : മകൻ അസദ് അഹമ്മദിനെ ഏറ്റുമുട്ടലിൽ വധിച്ച യുപി പോലീസുകാർക്ക് ആതിഖ് അഹമ്മദിന്റെ ഭീഷണി . പോലീസ് ഏറ്റുമുട്ടലിൽ മകൻ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് ആതിഖ് അഹമ്മദ്.
അസാദ് അഹമ്മദിന്റെ ഏറ്റുമുട്ടലിനെക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞതിന് ശേഷം ആതിഖ് അഹമ്മദിന് സ്വയം നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞിരുന്നു . മരണവാർത്ത അറിഞ്ഞ സമയത്ത് ആതിഖ് പ്രയാഗ്‌രാജ് കോടതിയിലായിരുന്നു. മകൻ മരിച്ച കാര്യം അറിഞ്ഞതോടെ തലകറങ്ങി താഴെ വീണു . ബോധം വീണ്ടെടുത്തതോടെ കരയാൻ തുടങ്ങി.
പിന്നീടാണ് താൻ പുറത്തിറങ്ങട്ടെ , ആരാണെന്ന് കാട്ടി തരാമെന്ന ഭീഷണി ഉയർത്തിയത് . ഉമേഷ് പാൽ വധക്കേസിലെ മുഖ്യപ്രതികളായിരുന്നു അസദും കൂട്ടാളി ഗുലാമും . കൊലപാതകത്തിന് ശേഷം മാത്രമാണ് ഇരുവരും ഒളിവിൽ പോയത്. ഇരുവർക്കുമായി യുപി പൊലീസ് നിരന്തരം തിരച്ചിൽ നടത്തിവരികയായിരുന്നു. എന്നാൽ ഇരുവരും ഒളിച്ചോടുകയായിരുന്നു. ഇതുമാത്രമല്ല, പോലീസ് വാഹനവ്യൂഹത്തെ ആക്രമിച്ച് അതിഖിനെ രക്ഷിക്കാനും ഇരുവരും പദ്ധതിയിട്ടിരുന്നു.
















Comments