കൊൽക്കത്ത: ബംഗാളി പുതുവത്സരമായ പൊയ്‌ല ബൈശാഖിനോടനു ബന്ധിച്ച് രാജ്ഭവൻ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്ത് ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദ ബോസ്. സാംസ്‌കാരിക വിനിമയവും വിനോദ സഞ്ചാരത്തെയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്ഭവൻ പൊതുജനങ്ങൾക്കായി തുറക്കുന്നത്. ഏപ്രിൽ 15-ന് രാവിലെ 7 മണിയോടെ രാജ്ഭവൻ സന്ദർശകർക്കായി തുറന്ന് നൽകുമെന്ന് രാജ്ഭവൻ പ്രസ്താവനയിലൂടെ അറിയിച്ചു.
ബംഗാൾ ഗവർണർ ഡോ.സി വി ആനന്ദ ബോസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നതോടെ രാജ് ഭവനിലെ പൊയ്‌ല ബൈശാഖ് ആഘോഷങ്ങൾക്ക് തുടക്കമാകും. ബംഗാളി സംസ്‌കാരവും പാരമ്പര്യവും പ്രതിപാദിക്കുന്ന ചടങ്ങിൽ 1000-ത്തോളം എൻസിസി കേഡറ്റുമാർ അണിനിരക്കും. തുടർന്ന് നടത്തുന്ന ബൈസൈക്കിൾ ബ്രിഗേഡിൽ 200-ഓളം സൈക്കിളിസ്റ്റുകൾ പങ്കെടുക്കും.
ഇന്ത്യൻ മ്യൂസിയവുമായി ചേർന്ന് സന്ദർശകർക്ക് പ്രത്യേക പ്രദർശിനിയാണ് രാജ്ഭവനിൽ ഒരുക്കിയിരിക്കുന്നത്. പ്രദർശിനിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ഗവർണർ ഉദ്ഘാടനം ചെയ്യും. രാജ്ഭവനിലെ പൊയ്‌ല ബൈശാഖ് ആഘോഷത്തിൽ മുഖ്യമന്ത്രി മമത ബാനർജിയും പങ്കെടുക്കും.
















Comments