ന്യൂഡൽഹി : കൊൽക്കത്തിയിൽ ഹൂഗ്ലി നദിക്കടിയിലെ മെട്രോ ട്രയൽ റൺ നടത്തിയതിൽ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഹൂഗ്ലിനദിക്ക് താഴെയുള്ള തുരങ്കത്തിലൂടെ മെട്രോ ട്രയൽ റൺ നടത്തിയിരുന്നു. മെട്രോയുടെ ആദ്യ റേക്ക് ഹൗറ മൈതാനത്ത് എത്തിയതായി അധികൃതർ പറഞ്ഞു.
രാജ്യത്തെ ഈ നേട്ടം പൊതുഗതാഗതത്തിനുള്ള പ്രോത്സാഹനജനകമായ പ്രവണതയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ട്രെയിൻ വെള്ളത്തിനടിയിൽ സഞ്ചരിക്കുന്നു മറ്റൊരു ചരിത്ര വിസ്മയം കൂടി സൃഷ്ടിക്കുകയാണെന്ന് കേന്ദ്ര റെയിൽവേമന്ത്രി അശ്വനി വൈഷ്ണവ് ട്വീറ്റ് ചെയ്തു.
2023 ഏപ്രിൽ 12-നാണ് ഹൂഗ്ലി നദിക്കടിയിലൂടെയുള്ള ്‌മെട്രോയുടെ പരീക്ഷണ ഓട്ടം നടത്തിയിരുന്നത്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. വെള്ളത്തിനടിയിലൂടെയുള്ള ഇന്ത്യയിലെ ആദ്യ മെട്രോ ട്രെയിനാണിത്. ഹൂഗ്ലി നദിയുടെ അടിയിലെ റേക്കുകൾ ഓടുന്നതിൽ വിജയച്ചിതിനാൽ മെട്രോ റെയിൽവേയ്‌ക്ക്് ഇതൊരു ചരിത്ര നിമിഷമാണെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. ഹൂഗ്ലി നദിക്കടിയിലെ ഉപരിതലത്തിൽ നിന്ന് 30 മീറ്റർ താഴ്ചയിലാണ് റെയിൽ ട്രാക്ക് നിർമ്മിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ആഴമേറിയ മെട്രോ സ്റ്റേഷനായി ഹൗറ അറിയപ്പെടും.
















Comments