കല്യാണി പ്രിയദർശന്റെ പുതിയ ചിത്രമായ ആന്റണി’യുടെ പൂജയും ടൈറ്റിൽ ലോഞ്ചും ഇന്ന് കൊച്ചിയിൽ നടന്നു. പാപ്പൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന സിനിമയാണ് ആന്റണി. പൊറിഞ്ചു മറിയം ജോസ് ടീമും ചേർന്നാണ് സംവിധാനം. കല്യാണി പ്രിയദർശനോടൊപ്പം ജോജു, നൈല ഉഷ, ചെമ്പൻ വിനോദ്, ആശാശരത്ത് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങൾ കല്യാണി പ്രിയദർശൻ തന്നെ സമൂഹ്യമാദ്ധ്യമങ്ങളിലും പങ്കുവെച്ചിട്ടുണ്ട്. അടുത്തത് ‘ആന്റണി’, ഞങ്ങളുടെ അടുത്ത സിനിമയ്‌ക്ക് നിങ്ങളുടെ അനുഗ്രഹം തേടുന്നു എന്നായിരുന്നു കല്യാണിയുടെ കുറിപ്പ്. ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ ആണ് ചിത്രത്തിന്റെ നിർമ്മാണം.
രാജേഷ് വർമ്മ ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ജോജു ജോർജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസ് ആണ് വിതരണം നിർവഹിക്കുക. ശ്യാം ശശിധരൻ എഡിറ്റിംഗും , ജോക്ക്സ് ബിജോയ് സംഗീതവും , ദീലിപ് നാഥ് കലാസംവിധാനവുംരാജശേഖർ ആക്ഷൻ കോറിയോഗ്രാഫിയും നിർവഹിക്കും. പി ആർ ഒ ശബരി,മാർക്കറ്റിങ്ങ്, പ്ലാനിങ് ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്. ഏപ്രിൽ 26 ന് ചിത്രീകരണം ആരംഭിക്കും.
Comments