ഇംഫാൽ: ഈ വർഷത്തെ ഫെമിന മിസ് ഇന്ത്യ വേൾഡ് കിരീടം രാജസ്ഥാൻ സ്വദേശിനി നന്ദിനി ഗുപ്ത കരസ്ഥമാക്കി. മണിപ്പൂർ ഇംഫാലിൽ നടന്ന മത്സരത്തിൽ ഡൽഹി സ്വദേശിനി ശ്രേയ പൂനജ ഫസ്റ്റ് റണ്ണറപ്പായി. മണിപ്പൂരിൽ നിന്നുള്ള തൗനോം സ്‌ട്രേല ലുവാങാണ് സെക്കൻഡ് റണ്ണറപ്പ്. ഈ വർഷ നടക്കുന്ന മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് നന്ദിനി ഗുപ്തയായിരിക്കും.
മുപ്പത് മത്സരാത്ഥികളാണ് ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തത്. ഡൽഹി ഉൾപ്പടെയുള്ള 29 സംസ്ഥാനങ്ങളേയും പ്രതിനിധീകരിച്ച് മത്സരാർത്ഥികൾ പങ്കെടുത്തു. കൂടാതെ കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നുള്ള ഒരു പ്രതിനിധിയും രാജ്യന്തര സൗന്ദര്യ മത്സരത്തിന്റെ ഭാഗമായി. ഫാഷൻ രംഗത്തെ പ്രമുഖരായ കാർത്തിക്ക് ആര്യൻ, അനന്യ പാണ്ഡെ, മുൻ മിസ് ഫെമിന കിരീടം ചൂടിയ സിനി ഷെട്ടി തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി.
ഫെമിന മിസ് ഇന്ത്യ വേൾഡായി തിരഞ്ഞെടുക്കപ്പെട്ട നന്ദിനിയുടെ മാതാപിതാക്കൾ രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ളവരാണ്. ഇന്ത്യയിലെ മത്സര പരിക്ഷാ പരിശീലന ഹബ്ബാണ് കോട്ട. എന്നാൽ പത്തൊമ്പതുകാരിയായ നന്ദിനി ബിസിനസ് മാനേജ്‌മെന്റ് ബിരുദധാരിണിയാണ്.
















Comments