ബോളിവുഡ് താരം കങ്കണ റണാവത്ത് തന്റെ അഭിനയം കൊണ്ടും പ്രസ്താവനകൾ കൊണ്ടും എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. തന്റെ ജീവിതത്തിലെ പ്രധാന കാര്യങ്ങൾ കങ്കണ സോഷ്യൽ മീഡിയയിൽ പങ്ക് വയ്‌ക്കാറുമുണ്ട് . ഈ പോസ്റ്റുകളിലൂടെ, നടി രാജ്യത്ത് നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആരാധകരുമായി സംവദിക്കുകയും ചെയ്യുന്നു . കഴിഞ്ഞ വർഷം ഒക്ടോബറിൽ കങ്കണ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആ കൂടിക്കാഴ്ചയെ അനുസ്മരിച്ച് കങ്കണ അന്നത്തെ വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കങ്കണയുടെയും മുഖ്യമന്ത്രി യോഗിയുടെയും ആദ്യ കൂടിക്കാഴ്ചയുടെ വീഡിയോയാണിത്. തങ്ങളുടെ ആദ്യ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി യോഗി തന്നോട് പറഞ്ഞ കാര്യങ്ങളും കങ്കണ പറയുന്നുണ്ട് . ‘ആദ്യ കൂടിക്കാഴ്ചയിൽ യോഗി ജി പറഞ്ഞു, നിങ്ങൾ എന്റെ സഹോദരിയാണ്, നിങ്ങളുടെ സുരക്ഷയുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ എന്നോട് പറയൂ, ഇത്രയും മികച്ചതും മാന്യവുമായ വ്യക്തിത്വമുള്ള യോഗി ജി, നിങ്ങളുടെ വിജയവും പ്രശസ്തിയും എല്ലായിടത്തും വ്യാപിക്കട്ടെ. ലോകമെമ്പാടും.’ – വീഡിയോ പങ്കുവെച്ച് കങ്കണ കുറിച്ചു.
“മതം സ്ഥാപിക്കുന്നത് മതത്തെ പിന്തുടരുന്നതിലൂടെ മാത്രമല്ല, അനീതി നശിപ്പിച്ചുകൊണ്ടാണ് എന്നാണ് വേദങ്ങൾ പറയുന്നത്. ഇന്ത്യയെ സംരക്ഷിച്ച സന്യാസി രാജാക്കന്മാരുടെ പാരമ്പര്യം അയോധ്യയിലുണ്ട്. ജയ് ശ്രീറാം“ കങ്കണ കുറിച്ചു.
യുപി സർക്കാരിന്റെ മുൻനിര പദ്ധതികളിലൊന്നാണ് വൺ ഡിസ്ട്രിക്റ്റ് വൺ പ്രോഡക്റ്റ്. സംസ്ഥാനത്തെ ഓരോ ജില്ലയിലും ഉള്ള തദ്ദേശീയവും പ്രത്യേകവുമായ ഉൽപ്പന്നങ്ങളും കരകൗശലവസ്തുക്കളും പ്രോത്സാഹിപ്പിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത് .ഇതിന്റെ ബ്രാൻഡ് അംബാസഡറാണ് കങ്കണ . അന്ന് രാമജന്മ ഭൂമി പൂജയിൽ ഉപയോഗിച്ച നാണയം സമ്മാനമായി നൽകിയാണ് കങ്കണയെ യോഗി സ്വീകരിച്ചത് .
Comments